Web Desk

January 19, 2020, 2:11 pm

മന്ത്രിമാർക്ക് അന്ത്യശാസനവുമായി ബോറിസ് ബ്രെക്സിറ്റാനന്തര നയരൂപീകരണത്താൽ ശ്രദ്ധിക്കാൻ നിർദ്ദേശം

Janayugom Online

ലണ്ടൻ: ബ്രെക്സിറ്റാനന്തര നയങ്ങൾ രൂപീകരിക്കാൻ മുഴുവൻ ഊർജവും വിനിയോഗിക്കാൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ മന്ത്രിമാർക്ക് നിർദ്ദേശം നൽകി. അല്ലെങ്കിൽ പിരിച്ചുവിടുമെന്ന ഭീഷണിയും ബോറിസ് ഉയർത്തിയിട്ടുണ്ട്. അധികാരത്തിലേറി ആഴ്ചകൾക്കകം മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമെന്നതിന്റെ സൂചനയാണ് ബോറിസ് നൽകുന്നത്.
രാജ്യത്തെ മുന്നോട്ട് നയിക്കാനുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് മുതിർന്ന മന്ത്രിമാരോട് ബോറിസ് നിർദ്ദേശിച്ചിട്ടുള്ളത്. ടെലിവിഷൻ ചാനലുകളിലേക്ക് സഞ്ചരിച്ച് സ്വന്തം പ്രതിച്ഛായ വർധിപ്പിക്കാൻ ശ്രമിക്കാതെ രാജ്യത്തെ സേവിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. മന്ത്രിസഭയ്ക്ക് മേൽ കൃത്യമായി പ്രധാനമന്ത്രിയുടെ നിയന്ത്രണം കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇത്തരം നിര്‍ദ്ദേശങ്ങളെന്ന് പ്രധാനമന്ത്രിയുടെ മുഖ്യഉപദേഷ്ടാവ് ഡൊമിനിക് കുമിങ്സ് പറഞ്ഞു. പാരമ്പര്യങ്ങൾ ലംഘിക്കലിന്റെ ഉദാഹരണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല. മികച്ച പ്രകടനം കാഴ്ച വയ്ക്കാത്തവർ പുറത്ത് പോകേണ്ടി വരുമെന്നു മാത്രമാണ് അദ്ദേഹം പറഞ്ഞത്. 

John­son to cab­i­net: shape up or I’ll sack you with­in weeks
Top min­is­ters are warned to stay off TV with reshuf­fle alert part of plan by Dominic Cummings