4 December 2024, Wednesday
KSFE Galaxy Chits Banner 2

ജോയിന്റ് കൗണ്‍സില്‍ സമാപന സമ്മേളനം; ചരിത്രം രചിച്ച വനിത മുന്നേറ്റം

ജയശ്ചന്ദ്രന്‍ കല്ലിംഗല്‍
ജനറല്‍ സെക്രട്ടറി ജോയിന്റ് കൗണ്‍സില്‍
July 24, 2022 9:44 pm

ജോയിന്റ് കൗൺസിൽ സംസ്ഥാന വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ത്രീവിരുദ്ധ മൗലിക വാദങ്ങളെ പ്രതിരോധിക്കുക എന്ന മുദ്രാവാക്യം ഉയർത്തി ഉണർവ് എന്ന പേരിൽ ജൂലൈ 4 ന് കാസർഗോഡ് നിന്നും ആരംഭിച്ച വനിതാ മുന്നേറ്റ ജാഥ ജൂലൈ 25 ന് തിരുവനന്തപുരം നായനാർ പാർക്കിൽ സമാപിക്കുകയാണ്. ലിംഗ വ്യത്യാസമില്ലാതെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഭരണ സംവിധാനം നിലനിർത്തുന്നതിന് പുരോഗമന പ്രസ്ഥാനങ്ങൾ മുന്നോട്ടു വരേണ്ട ആവശ്യകത തുറന്നു കാട്ടിയും ആചാര സംരക്ഷണത്തിന്റെ പേരിൽ സ്ത്രീകൾക്ക് നേരെ ഉയർന്നു വരുന്ന പൊതുയിട വിലക്കുകൾ സമൂഹത്തെ പൂർവ്വകാലഗോത്രവർഗ്ഗ സംസ്കാരത്തിലേക്ക് കൊണ്ടു പോകുന്ന സാഹചര്യമാണുള്ളത് എന്ന് ഓർമ്മപ്പെടുത്തിയും കേരളത്തിലെ ജീവനക്കാരെയും പൊതുസമൂഹത്തെയും ഉദ്ബോധിപ്പിച്ചു കൊണ്ടാണ് ജാഥ പര്യടനം നടത്തിയത്.

ജാഥയെ കേരളത്തിലെ പൊതുസമൂഹവും സാംസ്കാരിക നായകരും ആവേശത്തോടെ സ്വീകരിക്കുകയുണ്ടായി. എൻ. എഫ്. ഐ. ഡബ്ള്യൂ ജനറൽ സെക്രട്ടറി ആനിരാജ, ബഹു ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി, പന്ന്യൻ രവീന്ദ്രൻ, കെ. ഇ. ഇസ്മയിൽ, അഡ്വ. കെ. പ്രകാശ്ബാബു, സത്യൻ മൊകേരി, അഡ്വ. കെ. പി. രാജേന്ദ്രൻ, സി. എൻ. ചന്ദ്രൻ, അഡ്വ. പി. വസന്തം, പി. സന്തോഷ്‌കുമാർ എം. പി, ഗോവിന്ദൻ പള്ളിക്കാപ്പിൽ, റ്റി. വി. ബാലൻ, വിജയൻ ചെറുകര, പി. കെ. കൃഷ്ണദാസ്, പി. സിദ്ധാർത്ഥൻ, കെ. കെ. വൽസരാജ്, പി. രാജു, എ. പി. ജയൻ, റ്റി. ജെ. ആഞ്ജലോസ്, ഡോ. ആർ. ലതാദേവി, സി. കെ. ആശ എം. എൽ. എ, ഇ. എസ്. ബിജിമോൾ, റ്റി. കൃഷ്ണൻ, എല്‍ദൊ എബ്രഹാം, അടൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ഡി. സജി, വി. ഷൈജൻ, അഡ്വ. പി. സന്തോഷ് കുമാർ, അഡ്വ. പി. ഗവാസ്, അഡ്വ. റ്റി. സി. സഞ്ജിത്ത്, കെ. മല്ലിക, റ്റി എൽ. ലാലു, കെപ്കോ ചെയർമാൻ പി. കെ. മൂർത്തി, ഭക്ഷ്യ സുരക്ഷാ കമ്മീഷൻ അംഗം വിജയലക്ഷ്മി, കമലാ സദാനന്ദൻ, എലിസബത്ത് അസീസി, മുത്തുപാണ്ടി തുടങ്ങിയ നിരവധിയായ രാഷ്ട്രീയ നേതാക്കളും സാംസ്കാരിക രംഗത്തെ പ്രഗത്ഭരായ ഡോ. ഖദീജ മുംതാസ്, കെ. അജിത, ദേശീയ ചലചിത്ര പിന്നണി ഗായിക അവാർഡ് ജേതാവ് നഞ്ചിയമ്മ, അജിത് കൊളാടി, ഡോ. മാളവിക ബിന്നി, വയലാർ ശരത്ചന്ദ്ര വർമ്മ, ആലങ്കോട് ലീലാകൃഷ്ണൻ, പ്രീത. ജെ. പ്രിയദർശിനി, കെ. എം. സോയ, അഡ്വ. ആശ ഉണ്ണിത്താൻ, ഗീതാ നസീർ, പ്രൊഫ. മിനി സെബാസ്റ്റ്യൻ, ഡോ. എൽസി ഉമ്മൻ, ഡോ. സുമിജോയ്, ശിൽപ്പി ഉണ്ണി കാനായി, ഡോ. അമല ആനിജോൺ, ശ്രീകല മോഹൻദാസ്, രാധാകൃഷ്ണൻ കുന്നുംപുറം, കവിത രാജൻ, പ്രൊഫ. അരുണ ടീച്ചർ, ഗൗരി ടീച്ചർ, വിജയരാജ മല്ലിക, അഡ്വ. സുജാത മേനോൻ, സി. ആർ. ജോസ്‌പ്രകാശ്, ജി. മോട്ടിലാൽ, അഹമ്മദ്കുട്ടി കുന്നത്ത്, ആർ. സുഖലാൽ, കെ. എൻ. കെ. നമ്പൂതിരി, കെ. കെ. വിലാസിനി, ശാരദ മോഹൻ, ഗിരീഷ് പുലിയൂർ, വർക്കല ഗോപാലകൃഷ്ണൻ, അഡ്വ. സുജാത മേനോൻ, അഡ്വ. ഖദീജത്ത് റുക്സാന, മനോജ് നാരായണൻ തുടങ്ങിയവർ ഉൾപ്പെടെ നിരവധി വ്യക്തിത്വങ്ങൾ വിവിധ ജില്ലകളിലായി ജാഥയെ സ്വീകരിക്കുകയുണ്ടായി. ജാഥയുടെ ഭാഗമായി നോട്ട്ബുക്കുകൾ ഉൾപ്പെടെയുള്ള പഠനോപകരണങ്ങൾ സ്വീകരണത്തിന് ലഭ്യമാക്കണമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ജാഥാ പര്യടനം പൂർത്തിയായപ്പോൾ കാൽ ലക്ഷം നോട്ടുബുക്കുകളും ആയിരക്കണക്കിന് പേനകളും ബാഗുകളും കുടകളും ലഭിക്കുകയുണ്ടായി. ജാഥയിൽ സ്വീകരണമായി ലഭിച്ച പഠനോപകരണങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്നതിനാണ് ഉദ്ദേശിക്കുന്നത്. ഇത്തരത്തിൽ കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തിൽ എല്ലാംകൊണ്ടും പുതിയ ആശയധാര വളർത്തി കൊണ്ട് വരുവാൻ ജാഥയ്ക്ക് സാധിച്ചു.

സാധാരണനിലയിൽ ജീവനക്കാരുടെ അവകാശ സംരക്ഷണത്തിനും സേവനവേതന പരിഷ്കരണത്തിനുമാണ് സർവീസ് സംഘടനകൾ മുന്നോട്ടു വരുന്നത്. ഇതിൽ നിന്നും വ്യത്യസ്തമായി സാമൂഹിക പരിഷ്കരണം ലക്ഷ്യമിട്ട് ഒരു സന്ദേശയാത്ര സംഘടിപ്പിക്കുന്ന ആദ്യ പ്രസ്ഥാനമാണ് ജോയിന്റ് കൗൺസിൽ. കേരളത്തിലാകെയുള്ള 60 സ്വീകരണ കേന്ദ്രങ്ങളിലായി ആയിരക്കണക്കിന് വനിതാ ജീവനക്കാരാണ് ജാഥയെ സ്വീകരിക്കാനെത്തിയത്. കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങളുടെ വീരചരിതം രചിച്ച കയ്യൂർ, കരിവെള്ളൂർ, പുന്നപ്ര വയലാർ എന്നിവിടങ്ങളിലും ജോയിന്റ് കൗൺസിൽ മുൻ ചെയർമാൻ എം. എൻ. വി. ജി. അടിയോടിയുടെ സ്മൃതി കുടീരത്തിലും ജാഥാംഗങ്ങൾ സന്ദർശിച്ച് രക്തപുഷ്പങ്ങൾ അർപ്പിച്ചു. ജൂലൈ 25 ന് തിരുവനന്തപുരത്ത് സാംസ്കാരിക ഘോഷയാത്രയോടു കൂടി ജാഥ സമാപിക്കുന്നു. സമാപന സമ്മേളനം സി. പി. ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ അഡ്വ. കെ. രാജൻ, പി. പ്രസാദ്, അഡ്വ. ജി. ആർ. അനിൽ, ജെ. ചിഞ്ചുറാണി, ചിറ്റയം ഗോപകുമാർ, സത്യൻ മൊകേരി, അഡ്വ. കെ. പി. രാജേന്ദ്രൻ, സി. ദിവാകരൻ, വി. ശശി എം. എൽ. എ, മാങ്കോട് രാധാകൃഷ്ണൻ, ഡെപ്യൂട്ടി മേയർ പി. കെ. രാജു, ഭാർഗ്ഗവി തങ്കപ്പൻ, നിയുക്ത വനിതാ കമ്മീഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ, രാഖി രവികുമാർ, ഗീതാനസീർ, ഡോ. സി. ഉദയകല, എൻ. ജി. ഒ. യൂണിയൻ സംസ്ഥാന സെക്രട്ടറി വി. കെ. ഷീജ, എൻ. കെ. കിഷോർ, ചലച്ചിത്ര പിന്നണി ഗായികമാരായ രാജലക്ഷ്മി, അപർണ്ണാരാജീവ്, കലാമണ്ഡലം വിമലാമേനോൻ, ഭാഗ്യലക്ഷ്മി, സജ് നാ നജാം, ശൈലജ പി. അമ്പു, പി. വിജയമ്മ തുടങ്ങിയവർ പങ്കെടുക്കും.

Eng­lish Summary:Joint Coun­cil Con­clud­ing Ses­sion; A his­to­ry-mak­ing wom­en’s movement
You may also like this video

TOP NEWS

December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.