Janayugom Online
kuttanad janayugom

കുട്ടനാടിന് ഒരു കൈത്താങ്ങായി ജോയിന്റ് കൗണ്‍സിലും

Web Desk
Posted on July 28, 2018, 6:46 pm
ജോയിന്റ് കൗണ്‍സില്‍ ജീവനക്കാരില്‍ നിന്നും സമാഹരിച്ച ഭക്ഷ്യധാന്യങ്ങളും പുതുവസ്ത്രങ്ങളും തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ വച്ച് പ്രസ്സ് ക്ലബ്ബ് സെക്രട്ടറി എം എന്‍ സുരേഷ് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ട്രഷറര്‍ എ സുരേഷ്‌കുമാറിന് കൈമാറുന്നു

തൊടുപുഴ : മഴക്കെടുതിമൂലം ദുരിതത്തിലായി ക്യാമ്പുകളില്‍ കഴിയുന്ന ജനതയ്ക്ക് അരിയും, ധാന്യങ്ങളും, പലവ്യജ്ഞന സാധനങ്ങളും, പുതുവസ്ത്രങ്ങളും ജോയിന്റ് കൗണ്‍സില്‍ നേതൃത്വത്തില്‍ ജീവനക്കാരില്‍ നിന്ന് സമാഹരിച്ച് ആലപ്പുഴയില്‍ എത്തിച്ചു.
തൊടുപുഴ മിനി സിവില്‍സ്റ്റേഷനില്‍ സജ്ജീകരിച്ച പ്രത്യേക കൗണ്ടറിലേക്ക് സഘടനാ വ്യത്യാസമില്ലാതെ ജീവനക്കാര്‍ സഹായവുമായി ഒഴുകിയെത്തി. ജോയിന്റ് കൗണ്‍സില്‍ നേതൃത്വം നല്‍കുന്ന ജീവനക്കാരുടെ സാംസ്‌കാരിക സംഘടനയായ നന്മയുടെ ആഭിമുഖ്യത്തില്‍ നടന്ന സംരംഭം ഇടുക്കി പ്രസ്സ് ക്ലബ്ബ് സെക്രട്ടറി എം എന്‍ സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആര്‍ ബിജുമോന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍
ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ട്രഷറര്‍ എ സുരേഷ്‌കുമാര്‍ സാധനങ്ങള്‍
ഏറ്റുവാങ്ങി.
ജില്ലാ സെക്രട്ടറി ഒ കെ അനില്‍കുമാര്‍ സ്വാഗതവും വനിതാ കമ്മറ്റി ജില്ലാ പ്രസിഡന്റ് ജാന്‍സി ജോണ്‍ കൃതജ്ഞതയും രേഖപ്പെടുത്തി. സംസ്ഥാന കമ്മറ്റി അംഗം ഡി ബിനില്‍, നന്മ ജില്ലാ പ്രസിഡന്റ് ഇ കെ അബൂബക്കര്‍, ജില്ലാ ജോയിന്റ് സെക്രട്ടറി  ജി രമേശ്, മേഖലാ സെക്രട്ടറി സി എ ശിവന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ശേഖരിച്ച സാധനസാമഗ്രികള്‍
കുട്ടനാട്ടിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിച്ചുനല്‍കി.