ജോയിന്റ് കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവീസ് ഓർഗനൈസേഷൻസിന്റെ 56-ാം സംസ്ഥാന സമ്മേളനം ഇന്ന് മുതൽ 15 വരെ പാലക്കാട് നടക്കും. വിളംബരജാഥയ്ക്ക് ശേഷം ഇന്ന് വൈകീട്ട് നാലിന് നടക്കുന്ന പൊതുസമ്മേളനം റവന്യു മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. നാളെ നൂറണി പ്രസന്നലക്ഷ്മി കൺവെൻഷൻ സെന്ററിൽ (ബീനാമോൾ നഗറിൽ) ചേരുന്ന പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. ജോയിന്റ് കൗൺസിൽ ചെയർമാൻ കെ പി ഗോപകുമാർ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, വി ചാമുണ്ണി, ഒ കെ ജയകൃഷ്ണൻ, ടി ടി ജിസ്‍മോൻ, പി കബീർ, സുകേശൻ ചൂലിക്കാട് തുടങ്ങിയവർ സംസാരിക്കും. ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പിഎസ് സന്തോഷ് കുമാർ വരവ് ‑ചെലവ് കണക്കും അവതരിപ്പിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.