20 April 2024, Saturday

Related news

July 26, 2023
July 22, 2023
July 21, 2023
July 15, 2023
July 14, 2023
July 13, 2023
May 13, 2023
May 11, 2023
May 11, 2023
May 11, 2023

ജീവനക്കാരുടെ പരാതികള്‍ക്ക് ‘ധ്വനി‘യുമായി ജോയിന്റ് കൗൺസിൽ

Janayugom Webdesk
കോട്ടയം
October 25, 2021 7:04 pm

അഴിമതിയും സ്വജനപക്ഷപാതവും അവസാനിക്കട്ടെ എന്ന ആശയവുമായി ജോയിന്റ് കൗൺസിൽ കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ ഓഫീസ് സമുച്ചയങ്ങളിൽ ധ്വനി എന്ന പേരിൽ പരാതിപ്പെട്ടികളൊരുങ്ങുന്നു.

സർക്കാർ ജീവനക്കാരെയും ആഫീസിനെയും സംബന്ധിച്ച ആക്ഷേപങ്ങൾ , പരാതികൾ, ഓഫീസ് പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ജനകീയമാക്കുന്നതിനുമുള്ള നിർദ്ദേശങ്ങളും പെട്ടികളിൽ നിക്ഷേപിക്കാവുന്നതാണ്. ലഭ്യമാകുന്ന നിർദ്ദേശങ്ങൾ ഓഫീസ് മേധാവികളുമായി ചർച്ച ചെയ്ത് പരിഹരിക്കുകയാണ് സംഘടനയുടെ ലക്ഷ്യം. ജീവനക്കാരും പൊതുജനങ്ങളുമായുള്ള ആശയവിനിമയത്തിന്റെ അഭാവം മൂലം ജീവനക്കാരെക്കുറിച്ച് വലിയ തെറ്റിദ്ധാരണ പൊതുസമൂഹത്തിൽ ഉണ്ടാവുകയും ചുരുക്കം ചി ജീവനക്കാരെങ്കിലും ചെയ്തുവരുന്ന കർത്തവരാഹിത്യവും അഴിമതിയും പുറത്തുകൊണ്ടുവരാനും ഇതിലൂടെ കഴിയുമെന്ന് ജോയിന്റ് കൗൺസിൽ കരുതുന്നു.

ജോയിന്റ് കൗൺസിൽ നേതാവായിരുന്ന എംഎൻവിജി അടിയോടിയുടെ 15-ാം ചരമവാർഷികദിനമായ ഇന്ന് അദ്ദേഹത്തിന്റെ അനുസ്മരണത്തിന്റെ ഭാഗമായാണ് പരാതിപ്പെട്ടികൾ സ്ഥാപിക്കുന്നതെന്ന് കോട്ടയം ജില്ലാ കമ്മറ്റി ഭാരവാഹികൾ പറഞ്ഞു.

 

Eng­lish Sum­ma­ry: Joint Coun­cil with griev­ance box to report griev­ances of employees

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.