6 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 6, 2024
October 28, 2024
October 12, 2024
October 11, 2024
October 8, 2024
September 22, 2024
September 22, 2024
September 19, 2024
September 17, 2024
August 17, 2024

സംയുക്ത കിസാന്‍ മോര്‍ച്ച ട്രാക്ടര്‍ റാലി നാളെ; ഫെബ്രുവരി 16ന് ഗ്രാമീണ ബന്ദ്

Janayugom Webdesk
ന്യൂഡല്‍ഹി
January 25, 2024 8:25 am

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ‑കര്‍ഷക വിരുദ്ധ‑ദേശവിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ നാളെ റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ നാലി നടക്കും. രാജ്യത്തെ മുഴുവന്‍ ജില്ലാ കേന്ദ്രങ്ങളിലും റാലി നടക്കുമെന്ന് നേതാക്കള്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

അടുത്ത മാസം 16ന് രാജ്യ വ്യാപകമായി ഗ്രാമീണ ബന്ദ് നടത്തും. കേന്ദ്ര തൊഴിലാളി സംഘടനകളും സമൂഹത്തിലെ നാനാതുറകളില്‍പ്പെട്ടവരെയും അണിനിരത്തിയാകും ബന്ദ് നടത്തുക. ഭരണഘടനയെ പോലും വെല്ലുവിളിച്ച് കേന്ദ്രഭരണം കൈയ്യാളുന്ന മോഡി സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടുകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടും.
ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന നയമാണ് മോഡി സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്നത്. ഇതിനെ ചെറുക്കാന്‍ ബഹുജന പങ്കാളിത്തത്തോടെ സമരം ശക്തമാക്കും. വിലക്കയറ്റം, തൊഴിലില്ലായ്മ, പണപ്പെരുപ്പം എന്നിവ നിയന്ത്രിക്കുന്നതില്‍ മോഡി പൂര്‍ണമായി പരാജയപ്പെട്ടു.

കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും അനുഭവിക്കുന്ന ദുരിതം കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോകുന്ന ഭരണത്തിന് അറുതി വരുത്താനുള്ള പ്രക്ഷോഭ പരിപാടികളില്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളും അണിചേരണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

Eng­lish Sum­ma­ry: Joint Kisan Mor­cha Trac­tor Ral­ly Tomor­row; Rur­al bandh on Feb­ru­ary 16

You may also like this video

TOP NEWS

November 6, 2024
November 6, 2024
November 6, 2024
November 6, 2024
November 6, 2024
November 6, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.