25 April 2024, Thursday

ലഹരി പരിശോധനക്ക് അന്വേഷണ ഏജൻസികളുടെ സംയുക്ത നീക്കം

Janayugom Webdesk
കൊച്ചി
November 27, 2022 9:49 pm

പുതുവത്സരത്തിന് മുന്നോടിയായി ലഹരി മരുന്നിന്റെ ഇടപാടുകളും ഒഴുക്കും തടയാൻ അന്വേഷണ ഏജൻസികളുടെ സംയുക്തനീക്കം. കേന്ദ്ര‑സംസ്ഥാന അന്വേഷണ ഏജൻസികളുടെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയിട്ടുണ്ട്. എക്സൈസ്, പൊലീസ്, കസ്റ്റംസ്, നർകോട്ടിക് കൺട്രോൾ ബ്യുറോ ഉൾപ്പെടെയുള്ള ഏജൻസികൾ സംയുക്തമായിട്ടാകും പരിശോധനകൾ നടത്തുക. പുതുവത്സരാഘോഷങ്ങൾക്കായി കോടികളുടെ രാസലഹരി മരുന്ന് എത്തുമെന്നാണ് കണക്കുക്കൂട്ടുന്നത്, ഇതിന്റെ അടിസ്ഥാനത്തിൽ വിപുലമായ സാങ്കേതിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയാണ് അന്വേഷണം. 

Eng­lish Sum­ma­ry: Joint move of inves­tiga­tive agen­cies for drug testing

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.