September 28, 2022 Wednesday

Related news

September 26, 2022
September 26, 2022
September 17, 2022
September 14, 2022
September 13, 2022
September 6, 2022
August 27, 2022
August 27, 2022
August 25, 2022
August 25, 2022

ലക്ഷദ്വീപിന് ഐക്യദാർഢ്യം; കേരള നിയമസഭാ ഇന്ന് പ്രമേയം പാസാക്കും

Janayugom Webdesk
തിരുവനന്തപുരം
May 31, 2021 8:26 am

ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ പരിഷ്ക്കാരങ്ങൾക്കെതിരെ പോരാടുന്ന ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് കേരള നിയമസഭ ഇന്ന് ഐകകണ്ഠ്യേന പ്രമേയം പാസാക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിക്കും. പ്രതിപക്ഷം പ്രമേയത്തെ പിന്തുണയ്ക്കും.

ലക്ഷദ്വീപിലെ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധമുയരുമ്പോഴും അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ പ്രകോപനമുണ്ടാക്കി പ്രതികാര നടപടികൾ തുടരുന്നു. കഴിഞ്ഞ ദിവസം കിൽത്താൻ ദ്വീപിൽ സമാധാനപരമായി പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. പ്രകടനം നടത്തിയാൽ പോലും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത് തടവിലാക്കുന്ന സാഹചര്യമാണ് ദ്വീപിൽ. അകത്തേക്കും പുറത്തേക്കുമുള്ള യാത്രകൾക്ക് വിലക്കേർപ്പെടുത്തിയതോടെ പുറംലോകവുമായി ബന്ധമില്ലാതെ ലക്ഷദ്വീപ് ഒറ്റപ്പെട്ട നിലയിലാണ്.

കഴിഞ്ഞ ദിവസം കൊച്ചിയിലെത്തി വാർത്താസമ്മേളനം നടത്തി അഡ്മിനിസ്ട്രേറ്ററെ വെള്ളപൂശിയ കളക്ടർ അസ്കർ അലിയുടെ കോലം കത്തിച്ചതിന് നാല് യുവജന സംഘടന പ്രവർത്തകരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി ശേഖരിച്ച് പ്രതിഷേധക്കാരെ തിരിച്ചറിഞ്ഞതിന് ശേഷമായിരുന്നു അറസ്റ്റ്. കണ്ടുനിന്നവരെയും പിടികൂടിയിട്ടുണ്ട്. പ്രതിഷേധവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റ് ചെയ്ത 23 പേരെ കിൽത്താൻ ദ്വീപിലെ ഓഡിറ്റോറിയത്തിലാണ് തടങ്കലിൽ താമസിപ്പിച്ചിരിക്കുന്നത്. അതിനിടെ ഭരണകൂടം നടപ്പിലാക്കുന്ന അശാസ്ത്രീയ പരിഷ്ക്കാരങ്ങൾക്കെതിരെ കവരത്തി വില്ലേജ് ദ്വീപ് പഞ്ചായത്ത് പ്രമേയം പാസാക്കിയിട്ടുണ്ട്. ജനദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നും വികസന പ്രവർത്തനങ്ങൾ ദ്വീപിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ആലോചിച്ച് വേണം നടപ്പാക്കാനെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Eng­lish sum­ma­ry: joint res­o­lu­tion by Ker­ala Assem­bly for lakshadweep

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.