കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയില്ലെന്ന് ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ട്. വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ജയില്‍ ഡിജിപിക്ക് കൈമാറി.നിരീക്ഷണം മറികടന്ന് ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചത് കരുതിയിരിക്കേണ്ടതിന്റെ സൂചനയാണ് നല്‍കുന്നതെന്നും ഡിഐജി പറഞ്ഞു. സകലതും നഷ്ടപ്പെട്ടുവെന്ന് സഹതടവുകാരോടും ജയില്‍ ഉദ്യോഗസ്ഥരോടും ജോളി ആവര്‍ത്തിച്ചിരുന്നു. കടുത്ത വിഷാദ രോഗത്തിന് അടിമയായ ജോളിക്ക് കൃത്യമായ കൗണ്‍സലിങ് നല്‍കിയിരുന്നു. ജോളിയെ നിരീക്ഷിക്കാന്‍ മാത്രം പ്രത്യേകം സിസിടിവി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിവിധ തലങ്ങളില്‍ സുരക്ഷാ കരുതല്‍ ശക്തമാക്കുമെന്നും ഡിഐജി എം കെ വിനോദ്കുമാര്‍ പറഞ്ഞു.
മൂന്ന് ഉദ്യോഗസ്ഥര്‍ ജോളിയുടെ സെല്ലിന് സമീപം സുരക്ഷയ്ക്കുണ്ടെന്നും മുറിവേല്‍പ്പിക്കാന്‍ പാകത്തിലുള്ളതൊന്നും സെല്ലില്‍ സൂക്ഷിക്കാന്‍ അനുവദിക്കാറില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
English summary: Jolly in depression
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.