കൂടത്തായി കൊലപാതക പരമ്പര; ജോളിയുടെ ജാമ്യാപേക്ഷ കോടതി തളളി

Web Desk
Posted on December 07, 2019, 9:04 pm

താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ ജാമ്യാപേക്ഷ കോടതി തളളി. അന്നമ്മ വധക്കേസിലാണ് ജോളിയുടെ ജാമ്യാപേക്ഷ താമരശ്ശേരി മുൻസിഫ് മജിസ്ട്രേറ്റ് കോടതി തളളിയത്. അതേ സമയം കൊലപാതക പരമ്പരയിലെ മൂന്നു കേസുകളിൽ കൂടി ജോളിക്കായി താമരശ്ശേരി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യാപേക്ഷ നൽകി. ടോം തോമസ്, മാത്യു മഞ്ചാടിയിൽ, ആൽഫൈൻ വധക്കേസുകളിലാണ് ജോളിയുടെ അഭിഭാഷകൻ ഹൈദർ ജാമ്യ ഹർജി ഫയൽ ചെയ്തത്.

മൂന്ന് ജാമ്യാപേക്ഷകൾക്കെതിരെയും അസിസ്റ്റന്റ് പബ്ലിക്ക് പ്രൊസിക്യുട്ടർ സുജയ സുധാകരൻ തിങ്കളാഴ്ച തടസ്സഹർജി സമർപ്പിക്കും. ജോളിയുടെ ഒസ്യത്ത് തയ്യാറാക്കാൻ സഹായിച്ചതിന് പിടിയിലായ സി പി എം കട്ടാങ്ങൽ മുൻ ലോക്കൽ സെക്രട്ടറി തട്ടൂർ പൊയിൽ കെ മനോജിനെ റിമാൻഡ് കാലാവധി അവസാനിച്ച സാഹചര്യത്തിൽ താമരശ്ശേരി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി തുടർ റിമാൻഡിൽ വിട്ടു.