Web Desk

December 16, 2019, 9:28 pm

ജോളിയുടെ ജാമ്യപേക്ഷ കോടതി വീണ്ടും തള്ളി

Janayugom Online

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ ആളൂര്‍ എത്തിയിട്ടും റോയ് തോമസ് കൊലക്കേസില്‍ ജോളിയുടെ ജാമ്യപേക്ഷ താമരശ്ശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി വീണ്ടും തള്ളി. ആളൂര്‍ വഴി സമര്‍പ്പിച്ച ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. കഴിഞ്ഞ വെള്ളിയാഴ്ച ജോളിയ്ക്ക് വേണ്ടി അഡ്വ. ബി എ ആളൂര്‍ നേരിട്ട് കോടതിയില്‍ ഹാജരായിരുന്നു.

ജോളിയ്ക്ക് അഭിഭാഷകന്‍ ഇല്ലാത്തതിനാല്‍ കോടതിതന്നെ വക്കീലിനെ ഏര്‍പ്പാടാക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം ബി എ ആളൂര്‍ ജോളിയെ ജയിലില്‍ സന്ദര്‍ശിച്ച ശേഷം എല്ലാ കേസുകളും വാദിക്കാമെന്നേല്‍ക്കുന്നത്. ആറ് കൊലപാതകകേസുകളില്‍ പ്രധാന പ്രതിയാണ് ജോളിയാമ്മ ജോസഫ് എന്ന ജോളി.