ട്വിസ്റ്റ് ഒഴിയാതെ കൂടത്തായി; അന്വേഷണ ഉദ്യോഗസ്ഥരെ ഞെട്ടിച്ച് ജോളിയുടെ പുതിയ മൊഴി: വില്ലൻ ‘ഡോഗ് കിൽ’!

Web Desk
Posted on November 13, 2019, 8:49 am

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര , അന്വേഷണ ഉദ്യോഗസ്ഥരെ ഞെട്ടിച്ച് ജോളിയുടെ പുതിയ മൊഴി്. അന്നമ്മയെ കൊലപ്പെടുത്തിയത് എന്ത് ഉപയോഗിച്ചാണെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യത്തിനാണ് ജോളി നൽകിയ മറുപടിയാണ് കേസിൽ മറ്റൊരു ട്വിസ്റ്റിന് കാരണമായിരിക്കുന്നത്.

കൊലപാതക പരമ്പരയിലെ ആദ്യ ഇരയായ അന്നമ്മയെ ജോളി കൊലപ്പെടുത്തിയത് നായയെ കൊല്ലാനുള്ള വിഷം ഉപയോഗിച്ചെന്നാണ് പുതിയ റിപ്പോർട്ട്. ജോളിയുടെ ഭർത്താവ് റോയിയുടെ അമ്മ അന്നമ്മയെയാണ് ഇത്തരത്തിൽ കൊലപ്പെടുത്തിയത്. ഇത് ‘ഡോഗ് കിൽ’ ഉപയോഗിച്ചാണെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. കോഴിക്കോട് ജില്ലാ മൃഗാശുപത്രിയിൽ നിന്നാണ് നായ വിഷം വാങ്ങിയത്.

ഇത് സംബന്ധിച്ച രേഖകൾ കണ്ടെടുത്തുവെന്നാണ് സൂചന. ആട്ടിൻ സൂപ്പിൽ കീടനാശിനി കലർത്തിയാണ് അന്നമ്മയെ കൊന്നത് എന്നായിരുന്നു നേരത്തെ ജോളി നൽകിയ മൊഴി. ഇത് വഴിതെറ്റിക്കാനായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം

അതിനിടെ കൂടത്തായി കൂട്ടകൊലപാതക കേസിലെ മുഖ്യപ്രതി ജോളിയെ അഞ്ചാമത്തെ കേസിലും അറസ്റ്റ് ചെയ്തു. ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിന്റെ പിതാവ് ടോം തോമസ് കൊല്ലപ്പെട്ട കേസിലാണ് ജോളിയെ ഇന്നലെ അറസ്റ്റ് ചെയ്തത്. കുറ്റ്യാടി സിഐ എൻ സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോഴിക്കോട് ജില്ലാ ജയിലിൽ എത്തിയാണ് ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.