Site iconSite icon Janayugom Online

കൂടത്തായി റോയ് വധക്കേസ്: ജോളിയുടെ വിടുതൽ ഹർജി തള്ളി

കൂടത്തായി റോയ് വധക്കേസിൽ ഒന്നാം പ്രതി ജോളിയുടെ വിടുതൽ ഹർജി തള്ളി. കോഴിക്കോട് പ്രത്യേക അഡീഷണൽ സെഷൻസ് കോടതിയാണ് ഹർജി തളളിയത്‌. കേസിൽ ഈ മാസം 24 ന് വിചാരണ നടപടികൾ ആരംഭിക്കും. സ്വത്ത് തട്ടിയെടുക്കാനായിരുന്നു ജോളി ആറു കൊലപാതകങ്ങൾ നടത്തിയത് എന്നാണ് കേസ്.

റോയ് കൊലപാതകക്കേസില്‍ 8000 പേജുള്ള കുറ്റപത്രമാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. 246 സാക്ഷികളാണുള്ളത്. 322 ഡോക്യുമെന്‍റ്സും 22 മെറ്റീരിയല്‍ ഒബ്ജെക്ട്സും സമര്‍പ്പിച്ചിരുന്നു. കടലക്കറിയിലും വെള്ളത്തിലും സോഡിയം സയനൈഡ് കലര്‍ത്തിയാണ് ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ ജോളി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം.

ജോളി ആദ്യം കൊലപ്പെടുത്തിയത് അന്നമ്മയെയാണ്. 2002 ഓഗസ്റ്റ് 22നായിരുന്നു കൊലപാതകം. ആട്ടിൻ സൂപ്പിൽ നായയെ കൊല്ലാനുള്ള വിഷം കലർത്തി നൽകിയായിരുന്നു കൊലപാതകം. സയനൈഡ് നൽകി ആറ് വർഷത്തിന് ശേഷം അന്നമയുടെ ഭർത്താവ് ടോ തോമസിനെ കൊലപ്പെടുത്തി. 2011 സെപ്റ്റംബറിലാണ് ജോളി ഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തുന്നത്. കടലക്കറിയിൽ സയനൈഡ് കലർത്തി നൽകിയായിരുന്നു ഇത്. 2014 ഫെബ്രുവരിയിൽ മാത്യു മഞ്ചാടിയെയും ഭക്ഷണത്തിൽ സയനൈഡ് കലർത്തി നൽകി കൊലപ്പെടുത്തി.
ജോളിയുടെ രണ്ടാം ഭർത്താവിന്റെ മകളായ ഒന്നര വയസുകാരി ആൽഫൈന പിന്നീട് ബ്രെഡിൽ സയനൈഡ് കലർത്തി നൽകി കൊലപ്പെടുത്തി. പിന്നീട് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയയെ കൊലപ്പെടുത്തി.

Eng­lish Sum­ma­ry: koo­dathayi Roy mur­der case: Jol­ly’s release peti­tion rejected
You may also like this video

Exit mobile version