March 26, 2023 Sunday

‘മാന്യതയുടെ മുഖംമൂടി അഴിഞ്ഞ്‌ വീഴും’: പണം തരാതെ പറ്റിച്ച ആ കോടീശ്വരന്മാരുടെ ഫോട്ടോ സഹിതം പുറത്തു വിട്ട്‌ ജോമോൾ ജോസഫ്‌

Janayugom Webdesk
May 3, 2020 12:34 pm

പ്രമുഖ മോഡലും സംഭരംഭകയുമായ ജോമോൾ ജോസഫ്‌ പുറത്തു വിട്ട കുറിപ്പാണ്‌ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്‌. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തതിന്റെ ബിൽ തുക നൽകാതെ പറ്റിച്ചവരെക്കുറിച്ചാണ്‌ ജോമോൾ ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്‌. അരക്കോടിയോളം രൂപ പലരായി നൽകാനുണ്ടെന്നും അവരുടെ പൂർണ്ണ വിവരങ്ങൾ പുറത്തു വിടുമെന്നുമാണ്‌ വെളിപ്പെടുത്തിയിരിക്കുന്നത്‌. അത്‌ പ്രകാരം ആദ്യത്തെ ആളുടെ വിവരങ്ങൾ പുറത്തു വിട്ടു കഴിഞ്ഞു. ജോമോൾ ഫേസ്ബുക്കിൽ കുറിച്ചത്‌ ഇങ്ങനെ:

പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയിലും പോക്കറ്റിലും കയ്യിട്ട് വാരിത്തിന്ന് ജീവിക്കുന്ന ചില കോടീശ്വരൻമാർ. ബിൽഡിങ് ഡിസൈനിങ്ങും കരാർ ജോലിയും ചെയ്ത് ജീവിച്ചിരുന്ന ഞങ്ങൾക്ക് ലക്ഷക്കണക്കിന് രൂപ തരാനുള്ള ചില കോടീശ്വരൻമാരെ പരിചയപ്പെടുത്തിക്കൊണ്ട് ഇന്നുമുതൽ ഒരു പരമ്പരയായി പോസ്റ്റുകൾ എഴുതാനാരംഭിക്കുകയാണ്.

അവരൊക്കെ കൂടി ഞങ്ങൾക്ക് തരാനുള്ളത് ചെറിയ തുകയല്ല, അരക്കോടി രൂപയുടെ മുകളിലാണ്!! വർഷങ്ങൾ കുറച്ചായി ഞങ്ങളെ ചതിക്കുന്ന ബിസ്സിനസ്സുകാരായ കോടീശ്വരൻമാരുടെ പടവും പേരും വെച്ച് തന്നെ തുറന്നെഴുതാനും, ലോക്ഡൌൺ കഴിഞ്ഞാൽ കുഞ്ഞുങ്ങളുമായി ഞങ്ങൾ അവരുടെ വീടുകൾക്ക് മുന്നിൽ പോയി കുത്തിയിരിപ്പ് സമരം തുടങ്ങാനുമാണ് പരിപാടി.

ഇനി വിട്ടുവവീഴ്ചയില്ല എന്ന് അവരെ ഓർമ്മിപ്പിക്കുന്നു. അവർക്ക് ഞങ്ങളെ വിളിക്കാം, നമ്പർ പഴയത് തന്നെയാണ്. ബില്ല് പ്രകാരം തരാനുള്ള മുഴുവൻ കാശും, അതിന്റെ ഇത്രയും വർഷത്തെ നഷ്ടവും അക്കൌണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്താൽ അവർക്ക് വരാൻ പോകുന്ന മാനക്കേടും നാണക്കേടും ഇല്ലാതെ ഒഴിവാക്കാൻ അവർക്ക് സാധിക്കും. മാന്യതയുടെ മുഖംമൂടി അഴിഞ്ഞു വീഴുകയുമില്ല.

ഇന്നു രാത്രി പോസ്റ്റിൽ ദുബായ് ബേസ് ചെയ്ത് ബിസിനസ്സ് ചെയ്യുന്ന ആലപ്പുഴക്കാരനാണോ, അതോ മൂന്നാർ ബേസ് ചെയ്ത് ബിസിനസ്സ് ചെയ്യുന്ന ഷൊർണ്ണൂരുകാരനാണോ നറുക്ക് വീഴുക എന്ന് കാത്തിരുന്ന് കാണാം. നബി — ഞങ്ങളടക്കം നിരവധി പാവങ്ങളുടെ കാശ് പറ്റിച്ചിട്ട് അവനൊക്കെ അങ്ങനെ അറുമാദിക്കണ്ടന്നേ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.