Web Desk

കോട്ടയം

December 16, 2020, 1:13 pm

കോട്ടയത്ത് എൽഡിഎഫിന്‍റേത് ചരിത്രവിജയം; ജോസ് കെ മാണി

Janayugom Online

കോട്ടയത്ത് എൽ.ഡി.എഫിൻ്റെത് ചരിത്രവിജയമെന്ന് ജോസ് കെ മാണി. എല്‍ഡിഎഫിനും കേരള കൊണ്ഗ്രസിനും അഭിമാനകരമാണ് വിജയം. എല്ലാകാലത്തും യുഡിഎഫിനൊപ്പം നിന്ന ജില്ലയാണ് കോട്ടയം. കോട്ടതകര്‍ത്ത് യുഡിഎഫ് സീറ്റുകള്‍ എല്ലാം പിടിച്ചെടുക്കാനായി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ രാഷ്ട്രീയ മാറ്റത്തിന് തുടക്കമാണ് തെരഞ്ഞെടുപ്പ് ഫലം. തെരഞ്ഞെടുപ്പ് കമ്മീഷനും ‚കോടതിയും യഥാര്‍ത്ഥ കേരളകോണ്‍ഗ്രസിനെ തിരിച്ചറിഞ്ഞിരുന്നു. ഇപ്പോള്‍ യഥാർത്ഥ കേരള കോണ്ഗ്രസ് ആരെന്ന് ജനവും വിധിയെഴുതി. കൂടെ നിന്ന ചതിച്ചവര്‍ക്കുള്ള മറുപടിയാണ് തെരഞ്ഞെടുപ്പ് വിജയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പദവിക്ക് വേണ്ടി മാത്രം മറുകണ്ടം ചാടിയവർ ഉണ്ട്. അവര്‍ക്കുള്ള പാഠം കൂടിയാണിത്. സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ജനം തിരിച്ചറിഞ്ഞ് നല്‍കിയ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Jose K Mani com­ments on Elec­tion results

You may like this video also