September 29, 2022 Thursday

Related news

September 26, 2022
September 14, 2022
September 13, 2022
August 27, 2022
August 25, 2022
August 13, 2022
July 31, 2022
July 31, 2022
July 26, 2022
July 1, 2022

കേരള കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ചില കോണ്‍ഗ്രസുകാര്‍ തന്നെ ശ്രമിച്ചെന്ന് ജോസ് കെ മാണി

Janayugom Webdesk
തിരുവനന്തപുരം‌
May 30, 2021 11:21 am

കേരള കോണ്‍ഗ്രസ് സ്വയം യുഡിഎഫ് വിട്ടതല്ലെന്ന് ജോസ് കെ മാണി. യുഡിഎഫ് തങ്ങളെ പുറത്താക്കുകയായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.ഒരു സ്വകാര്യ ചനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.യുഡിഎഫിന്റെ ഭാഗമായി നിന്നപ്പോള്‍ കുറെ നല്ല കാര്യങ്ങള്‍ ചെയ്തു എന്ന് പറഞ്ഞു, എങ്കില്‍ എന്തിനാണ് മുന്നണി മാറിയതെന്ന ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.പഴയ കാര്യങ്ങളിലേക്കൊന്നും കടക്കാന്‍ എനിക്ക് താത്പര്യമില്ല. അതെല്ലാം അടഞ്ഞ അധ്യായമാണ്. എങ്കിലും ചോദിച്ചതുകൊണ്ട് ഒരു കാര്യം വ്യക്തമാക്കാം. കേരള കോണ്‍ഗ്രസ് മുന്നണി വിട്ടതല്ല. യുഡിഎഫ് ഞങ്ങളെ പുറത്താക്കുകയാണ് ചെയ്തത് ജോസ് കെ മാണി പറഞ്ഞു.

ചില കോണ്‍ഗ്രസ് നേതാക്കള്‍ കേരള കോണ്‍ഗ്രസിനെ ഇല്ലായ്മചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.പാലാ ഉപതിരഞ്ഞെടുപ്പ് സമയത്ത് ചിഹ്നംപോലും അനുവദിക്കാതെ പിജെ ജോസഫ് വാശിപിടിച്ചപ്പോള്‍ യുഡിഎഫ് നേതാക്കള്‍ ഇടപെടാനോ സമ്മര്‍ദം ചെലുത്താനോ തയ്യാറാവാതെ നോക്കിനിന്നു. ഇപ്പോള്‍ യുഡിഎഫ് വിട്ട് പല ജില്ലയിലും നേതാക്കളും പ്രവര്‍ത്തകരും കേരള കോണ്‍ഗ്രസിലേക്ക് പ്രവഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.സിപിഐഎം ഒരു നിലപാട് പറഞ്ഞാല്‍ അതില്‍ ഉറച്ച് നില്‍ക്കും എന്നും എന്നാല്‍ യുഡിഎഫ് അങ്ങനെ അല്ലാ എന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.സിപിഐഎം ഘടകകക്ഷിയാക്കാമെന്ന് പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുത്തു. 

സീറ്റു വിഭജനകാര്യത്തിലും ഇതേ ഉറച്ച തീരുമാനം കണ്ടു. പക്ഷെ യുഡിഎഫ് ഒരു നിലപാട് എടുത്താല്‍ നടപ്പാക്കാന്‍ വലിയ പ്രയാസമാണെന്ന് ജോസ് കെ മാണി പറഞ്ഞു.പറ്റാത്ത കാര്യമാണെങ്കില്‍ അത് പറ്റില്ലെന്ന് സിപിഐഎം തീര്‍ത്ത് പറയുമെന്നും ഒരു കാര്യം തീരുമാനിച്ചാല്‍ ഒരു ബാഹ്യ ഇടപെടലുകള്‍ക്കും വഴങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry : jose k mani says con­gress work­ers tried to elim­i­nate ker­ala congress

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.