ജോസ് കെ മാണിയെ യു ഡി എഫിൽ നിന്ന് പുറത്താക്കി.യു ഡി എഫിൽ തുടരാൻ ജോസ് കെ മാണി വിഭാഗത്തിന് അർഹതയില്ലെന്ന് ബെന്നി ബെഹനാൻ അറിയിച്ചു. ബുധനാഴ്ച ചേരുന്ന യോഗത്തിൽ ജോസ് കെ മാണി വിഭാഗത്തെ വിളിക്കില്ല.ചർച്ച നൽകിയിട്ടും സമയം നൽകിയിട്ടും ജോസ് കെ മാണി സഹകരിച്ചില്ലെന്നും ബെന്നി ബെഹനാൻ പറഞ്ഞു. ലാഭ നഷ്ടമല്ല നോക്കുന്നതെന്ന് ബെന്നി ബെഹനാൻ അറിയിച്ചു.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയാൻ പല തവണ പറഞ്ഞിട്ടും അത് ചെയ്തില്ല, ധാർമികമായ സഹകരണം ഉണ്ടായില്ല, പല തവണ സമവായചർച്ച നടത്തിയിട്ടും വഴങ്ങാൻ തയ്യാറായില്ല എന്നെല്ലാമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയത്. യുഡിഎഫ് യോഗങ്ങളില്‍നിന്നും അവരെ മാറ്റി നിര്‍ത്താനും തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു. യുഡിഎഫിന്റെ അടുത്ത യോഗം ജൂലൈ ഒന്നിനാണ് നടക്കുന്നത്.
Updating…
ENGLISH SUMMARY: Jose K Mani was ousted from the UDF
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.