August 7, 2022 Sunday

Related news

November 20, 2021
November 18, 2021
September 30, 2021
September 15, 2021
July 27, 2021
July 15, 2021
July 15, 2021
May 30, 2021
March 17, 2021
March 16, 2021

കേരള കോണ്‍ഗ്രസ് എം എന്ന പേര് ജോസഫിന് ഉപയോഗിക്കാനാകില്ലെന്ന് കോടതി

Janayugom Webdesk
കൊച്ചി
December 11, 2020 5:36 pm

കേരള കോണ്‍ഗ്രസ് എം എന്ന പേര് ജോസഫ് വിഭാഗം ഉപയോഗിക്കരുതെന്ന് കോടതി. പാര്‍ട്ടിയുടെ പേരും ജോസിനെന്നും ഹൈക്കോടതി പറഞ്ഞു.

കേരള കോൺഗ്രസ്(എം) ജോസഫ് വിഭാഗം എന്ന പേരിൽ ചെണ്ട പൊതു ചിഹ്നമായി അനുവദിച്ച് തരണമെന്ന് പി.ജെ. ജോസഫ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇത് കോടതി അനുവദിക്കുകയും ചെയ്തു.

ഇതിനു പിന്നാലെ ജോസ് കെ. മാണി വിഭാഗം ഇതേ ബെഞ്ചിൽ തന്നെ ഉത്തരവിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് വ്യക്തത വരുത്തിക്കൊണ്ട് ഉത്തരവിറങ്ങിയത്. കേരള കോൺഗ്രസ്(എം) എന്ന പേര് തങ്ങള്‍ക്കാണ് തിരഞ്ഞെടുപ്പു കമ്മിഷൻ അനുവദിച്ച് തന്നത് എന്ന ജോസ് വിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഇതോടെ ചിഹ്നത്തിനു പുറമേ പേരിന്റെ കാര്യത്തിലും ജോസഫ് വിഭാഗത്തിന് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. അതേസമയം, ചെണ്ട പൊതു ചിഹ്നമായി ജോസഫ് വിഭാഗത്തിന് ഉപയോഗിക്കുന്നതിന് തടസമില്ല.

Eng­lish Sum­ma­ry: The court said that Joseph could not use the name Ker­ala Con­gress M

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.