സ്വന്തം ലേഖകൻ
ജോസ് കെ മാണിയെ നിശിതമായി വിമർശിച്ച് പി ജെ ജോസഫ് എംഎൽഎ. ജോസ് കെ മാണി വിഭാഗം വിപ്പ് ലംഘിച്ചവരാണെന്നും ജോസ് കെ മാണിക്ക് എളുപ്പം യുഡിഎഫിലേക്ക് തിരിച്ചുവരാനാകില്ലെന്നും പി ജെ ജോസഫ് എംഎൽഎ. തൊടുപുഴയിൽ മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. യുഡിഎഫ് വിരുദ്ധ നിലപാട് സ്വീകരിക്കുന്ന അവർക്ക് എളുപ്പത്തിൽ മുന്നണിയിലേക്ക് വരാൻ കഴിയില്ലെന്നും ജോസ് കെ മാണിയെ തിരികെ കൊണ്ടുവരാൻ യുഡിഎഫിലെ ഘടകകക്ഷികളാരും ശ്രമിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ജോസ് വിഭാഗം ഇത്തരത്തിൽ പ്രചരിപ്പിക്കുന്നതാണ്. അവർ പറഞ്ഞുകൊണ്ടിരിക്കുന്നത് ഇടതുപക്ഷവുമായി ധാരണയാകുന്നുവെന്നാണ്. നല്ല കുട്ടികളായി വന്നാൽ തിരിച്ചെടുക്കാമെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്. പക്ഷെ അവരുടെ പോക്ക് അങ്ങനെ അല്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിധിക്കെതിരെ കോടതിയിൽ ശക്തമായ റിട്ട് ഹർജി നൽകുമെന്നും അദ്ദേഹം കൂട്ടിചേർത്തു. കേരളകോൺഗ്രസ് (എം) ചെയർമാൻ എന്ന സ്ഥാനം ജോസ് കെ മാണി ഉപയോഗിക്കുകയോ പ്രവർത്തനം നടത്തുകയോ ചെയ്യരുതെന്ന് ഇടുക്കി മുൻസിഫ് കോടതിയുടെ വിധി ഇന്നും നിലനിൽക്കുകയാണ്.
ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ ഉന്നയിച്ച് ചെറുതോണിയിൽ നടത്തുന്ന സമരം അട്ടിമറിക്കാനുള്ള ശ്രമത്തിൽ നിന്ന് ജോസ് കെ മാണിയും കൂട്ടരും പിന്മാറണമെന്നും ജോസഫ് ആവശ്യപ്പെട്ടു. തെരഞ്ഞടുപ്പു കമ്മീഷന്റെ വിധിക്കെതിരെ പാർട്ടി അപ്പീൽ ഫയൽ ചെയ്യുന്നുണ്ട്. വിഷയത്തിൽ അവസാന ഫലം വരുന്നതു വരെ പേരും ചിഹ്നവും തുടർന്നും ഉപയോഗിക്കുമെന്ന് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം ജെ ജേക്കബ് പറഞ്ഞു.
ENGLISH SUMMARY: Joseph criticizes Jose K. Mani again
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.