പാര്‍ട്ടി ചെയര്‍മാന്‍ പി ജെ ജോസഫ് ആണെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി ജോസഫ് പക്ഷം

Web Desk
Posted on May 29, 2019, 1:03 pm

കോട്ടയം: കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ പി ജെ ജോസഫ് ആണെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത്. കേരളാ കോണ്‍ഗ്രസ് എമ്മിന്റെ സംഘടനാ ചുമതലയുള്ള സെക്രട്ടറി ജോയ് എബ്രഹാമാണ് കത്ത് നല്‍കിയത്.സംസ്ഥാന കമ്മറ്റി വിളിച്ചു ചേര്‍ത്ത് ചെയര്‍മാനെ തിരഞ്ഞെടുക്കണമെന്ന് മാണി വിഭാഗം ആവശ്യപ്പെടുന്നതിനിടെയാണ് കത്ത് നല്‍കിയിരിക്കുന്നത്.

സംസ്ഥാന കമ്മിറ്റി ചേരുന്നതിന് മുന്നെ പാര്‍ട്ടിയില്‍ ആധിപത്യം നേടുക എന്ന ലക്ഷ്യമാണ് കത്ത് നല്‍കിയതിലൂടെ ജോസഫ് വിഭാഗം ലക്ഷ്യം വയ്ക്കുന്നത്.

YOU MAY ALSO LIKE THIS: