23 January 2025, Thursday
KSFE Galaxy Chits Banner 2

ജോസഫ് മാർ ഗ്രിഗോറിയോസ്‌ യാക്കോബായ സഭാധ്യക്ഷൻ

Janayugom Webdesk
കോലഞ്ചേരി
December 8, 2024 10:53 pm

യാക്കോബായ സഭയുടെ കാതോലിക്കയായി ജോസഫ് മാർ ഗ്രിഗോറിയോസിനെ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ പ്രഖ്യാപിച്ചു. നിലവിൽ മെത്രാപ്പൊലീത്തൻ ട്രസ്റ്റിയാണ് ബിഷപ്പ് ജോസഫ് മാർ ഗ്രീഗോറിയോസ്. സ്ഥാനാരോഹണ ചടങ്ങുകൾ പിന്നീട് നടക്കും.
മുളന്തുരുത്തി സ്രാമ്പിക്കൽ പള്ളിത്തട്ട ഗീവർഗീസ്-സാറാമ്മ ദമ്പതികളുടെ ഇളയ മകനായി 1960 നവംബർ 10നാണ് ജനനം. 1984 മാർച്ച് 25ന് വൈദികനായി. 1994 ജനുവരി 16 ന് മെത്രാഭിഷിക്തനായി. യൂണിവേഴ്സിറ്റി ഓഫ് ഡബ്ലിനിൽ നിന്ന് ദൈവശാസ്ത്ര പഠനത്തിൽ ഗവേഷണ ബിരുദം നേടിയിട്ടുണ്ട്. സഭാ സുന്നഹദോസ് സെക്രട്ടറിയായിരുന്നു. 2019ലാണ് മെത്രാപ്പൊലിത്തൻ ട്രസ്റ്റിയായി ചുമതലയേറ്റത്. 

ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ വില്‍പത്രത്തില്‍ തന്റെ പിന്‍ഗാമിയായി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയെ പ്രഖ്യാപിച്ചിരുന്നു. മലങ്കരയിലെ ഇരു സഭകളും ചർച്ച നടത്തി സഭാ തർക്കം പരിഹരിക്കണമെന്ന് പാത്രിയർക്കീസ് ബാവാ നിർദേശിച്ചു. സഭാ തർക്കം പരിഹരിക്കുന്നതിന് സർക്കാരും ഇതര ക്രൈസ്‌തവ സഭാ മേലധ്യക്ഷന്മാരും നടത്തിയ മധ്യസ്ഥ ശ്രമങ്ങളെ മാനിക്കുന്നു. തർക്ക പരിഹാര ചർച്ചകൾക്കായി നേരത്തെ എപ്പിസ്കോപ്പൽ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. ആ കമ്മിറ്റി എപ്പോഴും ചർച്ചകൾക്കു തയ്യാറാണ്. കോടതി വ്യവഹാരത്തിലൂടെ വിശ്വാസപരമായ കാര്യങ്ങൾക്കു പരിഹാരം കണ്ടെത്താനാകില്ലെന്നും ബാവാ ഓർമ്മിപ്പിച്ചു. 

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 23, 2025
January 23, 2025
January 23, 2025
January 23, 2025
January 23, 2025
January 23, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.