കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയെ ബിജെപി മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. മൂന്ന് ഒഴിവുകളാണുള്ളത്. ഇതില്‍ രണ്ട് സീറ്റിലേക്കാണ് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. മാര്‍ച്ച് 26ന് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിലെ ഒമ്പത് സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ബിജെപി പുറത്തുവിട്ടിരിക്കുന്നത്.സിന്ധ്യക്ക് പുറമെ വനവാസി കല്യാണ്‍ ആശ്രം എന്ന സംഘടനയുടെ ഹര്‍ഷ് ചൗഹാനേയും സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ഛത്തീസ്ഗഢ് അതിര്‍ത്തിയില്‍ ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഹര്‍ഷ് ചൗഹാന്‍.
നിലവിലെ സാഹചര്യത്തില്‍ ഒരു എം.പിയെ മാത്രമാണ് ബി.ജെ.പിക്ക് ജയിപ്പിക്കാനാവുക. എന്നാല്‍, രണ്ടാമത്തെ സീറ്റും പിടിക്കാന്‍ ബി.ജെ.പി ശ്രമിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. 230 അംഗസഭയില്‍ കോണ്‍ഗ്രസിന് 114ഉം ബിജെപിക്ക് 107 ഉം എംഎല്‍എമാരുമാണുള്ളത്. നാലു സ്വതന്ത്രര്‍, ബി.എസ്.പിയുടെ രണ്ട് അംഗങ്ങള്‍, ഒരു സമാ ജ്വാദി പാര്‍ട്ടി അംഗം എന്നിവരുടെ പിന്തുണയോടെയാണ് കമല്‍നാഥ് സര്‍ക്കാര്‍ ഭരിക്കുന്നത്. കോണ്‍ഗ്രസ്, ബി.ജെ.പി അംഗങ്ങളുടെ മരണത്തെ തുടര്‍ന്ന് രണ്ടു സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.
രാജ്യസഭാ തിരഞ്ഞടുപ്പില്‍ ആദ്യ സ്ഥാനാര്‍ഥിയായി പരിഗണിക്കണം എന്ന ആവശ്യം അംഗീകരിക്കാതെ വന്നതോടെയാണ് സിന്ധ്യ കമല്‍നാഥുമായി ഇടഞ്ഞ് ബി.ജെ.പിയില്‍ ചേരാന്‍ നീക്കങ്ങള്‍ സജീവമാക്കിയത്. ഇന്ന് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയില്‍ നിന്നുമാ സിന്ധ്യ ബിജെപി അംഗത്വം സ്വീകരിച്ചത്.
English Summary:jothiradithya scindia in bjp
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.