നിലയ്ക്കലില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും വാഹനത്തിനും നേരെ ആക്രമണം

Web Desk

പമ്പ

Posted on October 17, 2018, 3:01 pm

ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ നിലയ്ക്കലില്‍ നടക്കുന്ന സമരത്തിനിടെ വനിതാമാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമസ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്കും നേരെ ആക്രമണം. റിപ്പബ്ലിക് ടിവി ദക്ഷിണേന്ത്യാ ബ്യൂറോ ചീഫ് പൂജ പ്രസന്നയുടെ വാഹനമാണ് ആക്രമിക്കപ്പെട്ടത്. രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രതിഷേധക്കാര്‍ റിപ്പബ്ലിക് ടിവിയുടെയും ന്യൂസ് 18ന്റെയും വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു.

ശബരിമലയിലെ പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു പൂജ പ്രസന്ന. മറ്റു വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും അതിക്രമം നടന്നതായി പൂജ പ്രസന്ന റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ക്കുനേരെ നടന്ന ആക്രമണത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്.