നീലേശ്വരം; മാധ്യമ പ്രവര്‍ത്തകന് വെട്ടേറ്റു

Web Desk
Posted on April 04, 2018, 9:35 am

കാസര്‍ഗോഡ്: മലബാര്‍ വാര്‍ത്ത ലേഖകനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ സേതു ബങ്കളത്തിന് വെട്ടേറ്റു. നീലേശ്വരം തളിയില്‍ ക്ഷേത്രത്തിന് സമീപത്താണ് ആക്രമണം. ചൂതാട്ട മാഫിയെ കുറിച്ചുള്ള വാര്‍ത്തയാണ് ആക്രമണത്തിന് കാരണമെന്ന് സൂചന. സംഭവത്തില്‍ പുതുക്കൈ സ്വദേശി മിഥുനെതിരേ സേതുവിന്റെ മൊഴി പ്രകാരം നീലേശ്വരം പോലീസ് കേസ്സെടുത്തു. ഗുരുതരമായി പരിക്കേറ്റ സേതു ബങ്കളത്തിനെ നീലേശ്വരം തേജ്വസിനി ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.