7 November 2024, Thursday
KSFE Galaxy Chits Banner 2

Related news

October 19, 2024
October 5, 2024
July 20, 2024
May 12, 2024
March 14, 2024
February 17, 2024
November 25, 2023
October 7, 2023
October 3, 2023
June 24, 2023

മാധ്യമപ്രവർത്തകൻ ബിപിൻ ചന്ദ്രൻ അന്തരിച്ചു

Janayugom Webdesk
തിരുവനന്തപുരം
May 12, 2024 12:28 pm

മുതിര്‍ന്ന സിപിഐ എം നേതാവ് എസ് രാമചന്ദ്രന്‍ പിള്ളയുടെ മകന്‍ ബിപിന്‍ ചന്ദ്രന്‍ അന്തരിച്ചു. 50 വയസായിരുന്നു. സംസ്ഥാന ആസൂത്രണ വകുപ്പ് വൈസ് ചെയര്‍മാന്റെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്ത് വരികയായിരുന്നു. അസുഖ ബാധിതനായതിനെ തുടര്‍ന്ന് മൂന്ന് ദിവസമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച ഉച്ചയോടെ പേട്ട ആനയറ എന്‍എസ്എസ് കരയോഗം റോഡിലുള്ള വീട്ടിലെത്തിക്കും. പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് നാലിന് തൈക്കാട് ശാന്തികവാടശാന്തികവാടത്തില്‍ സംസ്‌കാരം.

ഡൽഹിയിൽ മാധ്യമപ്രവർത്തകനായിരുന്ന ബിപിൻ ചന്ദ്രൻ എൻ്റർപ്രണർ ബിസിനസ് മാഗസിൻ്റെ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്നു. ബിസിനസ് സ്‌റ്റാൻഡേർഡിലും ഇന്ത്യൻ എക്പ്രസിലും ജോലി ചെയ്‌തു. ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ മുന്‍ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. 

Eng­lish Summary:Journalist Bipin Chan­dran passed away
You may also like this video

TOP NEWS

November 7, 2024
November 7, 2024
November 7, 2024
November 6, 2024
November 6, 2024
November 6, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.