പി.പി.ചെറിയാൻ

ന്യൂയോർക്ക്

July 22, 2020, 9:47 pm

ഇന്ത്യൻ അമേരിക്കൻ മാധ്യമ പ്രവർത്തക നൈന കപൂർ സ്കൂട്ടർ അപകടത്തിൽ മരിച്ചു

Janayugom Online

ഇന്ത്യൻ അമേരിക്കൻ മാധ്യമ പ്രവർത്തകയും സിബിഎസ് 2 ടെലിവിഷൻ റിപ്പോർട്ടറുമായ നീന കപൂർ (26) ന്യൂയോർക്കിലെ മൻഹാട്ടനിലുണ്ടായ സ്കൂട്ടർ അപകടത്തിൽ മരിച്ചു. ‌

ജൂലൈ 18 നായിരുന്നു അപകടം. സ്കൂട്ടറിന്‍റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന കപൂർ, ബ്രൂക്ക്‌ലിൻ ഗ്രീൻ പോയിന്‍റിൽ വച്ചു സ്കൂട്ടറിൽ നിന്നും തെറിച്ചു വീഴുകയായിരുന്നു. ഉടൻ തന്നെ മൻഹാട്ടൻ ബല്ലവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ സ്കൂട്ടർ ഓടിച്ചിരുന്ന 26 കാരനായ യുവാവിന് കാര്യമായ പരിക്കുകളൊന്നും സംഭവിച്ചില്ല. ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നതായും അപകട കാരണം വ്യക്തമല്ലെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ന്യുയോർക്ക് പോലീസ് ഡിപ്പാർ‍ട്ട്മെന്‍റ് വക്താവ് ഡെന്നിസ് പറ‍ഞ്ഞു.

ന്യൂയോർക്ക്, ഓസ്റ്റിൻ, ടെക്സസ്, മയാമി, കലിഫോർണിയ, വാഷിംഗ്ടൺ ഡിസി തുടങ്ങിയ സ്ഥലത്തിൽ സുലഭമായി ലഭിക്കുന്ന ഈ ഇലക്ട്രിക് സ്കൂട്ടറിന് ഒരു ഡോളർ മാത്രമാണ് വാടക നൽകേണ്ടത്. 21 വയസിനു മുകളിലുള്ള ആർക്കും ഈ സ്കൂട്ടർ ലൈസൻസ് ഉണ്ടെങ്കിൽ ഓടിക്കാം.

സൈറക്കസ് യൂണിവേഴ്സിറ്റിയിൽ നിന്നും 2016 ൽ ജേണലിസത്തിൽ ഡിഗ്രിയെടുത്ത നൈന, 2019 ലാണ് സിബിഎസിൽ ജോലിയിൽ പ്രവേശിക്കുന്നത്. ന്യൂയോർക്കിലുണ്ടായ പാൻഡമിക്കിനെ കുറിച്ച് ലൈവ് റിപ്പോർട്ടുകളും പ്രധാന വാർത്തകളും നൽകിയിരുന്നു. നീനയുടെ മരണം സഹപ്രവർത്തകർക്കും മാധ്യമ പ്രവർത്തകർക്കും തീരാനഷ്ടമാണ്.

Eng­lish sum­ma­ry; Jour­nal­ist died in Accident
You may also like this video;