ഇറാനിൽ‍ മാധ്യമപ്രവർത്തകന് വധശിക്ഷ

Web Desk

ടെഹ്റാൻ

Posted on July 01, 2020, 11:10 am

2017ൽ രാജ്യവ്യാപകമായി സാമ്പത്തിക പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ സഹായിക്കുന്ന തരത്തിൽ ഓൺലൈൻ പ്രവർത്തനങ്ങൾ‍ നടത്തിയ മാധ്യമപ്രവർത്തകനെ ഇറാൻ വധശിക്ഷയ്ക്ക് വിധിച്ചു. അമദ്ന്യൂസ് എന്ന വെബ്സൈറ്റിലൂടെ ദേശവിരുദ്ധ പ്രസ്താവനകൾ നടത്തിയ റുഹൊല്ല സാം എന്ന മാധ്യമപ്രവർത്തകനെ വധശിക്ഷയ്ക്ക് വിധിച്ചതായി ജുഡീഷറി വക്താവ് ഗുലാംഹുസൈൻ ഇസ്‌മൈലാണ് അറിയിച്ചത്.

അമദ്ന്യൂസ് വെബ്സൈറ്റിലൂടെ ഇറാനിയൻ ഉദ്യോഗസ്ഥരെക്കുറിച്ചുള്ള അരോചകമായ വീഡിയോകളും വിവരങ്ങളും സാം പ്രചരിപ്പിച്ചിരുന്നു. പാരീസിൽ പ്രവാസിയായി കഴിയുന്നതിനിടെ 2019 ഒക്ടോബറിലാണ് സാം അറസ്റ്റിലാകുന്നത്. അറസ്റ്റിലായതിന് ശേഷം സാം തന്റെ ഭൂതകാല പ്രവർത്തികളിൽ ഖേദിക്കുകയും മാപ്പുചോദിക്കുകയും ചെയ്തിരുന്നു. സാമിന്റെ ടെലിഗ്രാം ചാനലിലൂടെയും 2017 ലെ പ്രതിഷേധങ്ങളെക്കുറിച്ചുള്ള വിവരങ്ങളും വീഡിയോകളും പങ്കുവച്ചിരുന്നു.

എന്നാൽ ചാനലിലൂടെ പെട്രോൾ ബോംബ് നിർമ്മിക്കുന്ന രീതി ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവിടാൻ തുടങ്ങിയതോടെ ചാനൽ നിരോധിക്കുകയായിരുന്നു. അധികം വൈകാതെ മറ്റൊരു പേരിൽ ചാനൽ പുനരാരംഭിക്കുകയും ചെയ്തു. ഷിയ മതപുരോഹിതനും 1980 കളിൽ ഇറാൻ സർക്കാരിന് വേണ്ടി സേവനമനുഷ്ഠിക്കുകയും ചെയ്ത മുഹമ്മദ് അലി സാമിന്റെ മകനാണ് റുഹൊല്ല സാം. ടെലിഗ്രാം ചാനലുകളിലൂടെ പുറത്തുവരുന്ന വിവരങ്ങളെ പിന്തുണയ്ക്കുന്നില്ലെന്ന് 2017ൽ തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ENGLISH SUMMARY:journalist in iran get de ath penal­ty
You may also like this video