സൈ​ന്യ​ത്തി​നു കല്ലേറ് ;​ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ ക​മ്രാ​ന്‍ യൂ​സ​ഫി​നു ജാ​മ്യം

Web Desk
Posted on March 13, 2018, 9:15 am

ശ്രീ​ന​ഗ​ര്‍: മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ ക​മ്രാ​ന്‍ യൂ​സ​ഫി​നു കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. സൈ​ന്യ​ത്തി​നു​നേ​രെ ക​ല്ലെ​റി​ഞ്ഞ കേ​സി​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത 12 പേ​രി​ല്‍ ഒ​രാ​ളാ​ണ് ക​മ്രാ​ന്‍. ക​മ്രാ​ന്‍റെ ക്യാമറ പ​രി​ശോ​ധി​ച്ച എ​ന്‍​ഐ​എ ദേ​ശ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ല​ക്ഷ്യ​മാ​ക്കി​യാ​ണ് വീ​ഡി​യോ​ക​ള്‍ എ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്നും റി​പ്പോ​ര്‍​ട്ട് ന​ല്‍​കി. അം​ഗീ​കൃ​ത സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്നു ഫോ​ട്ടോ​ഗ്ര​ഫി​യി​ലോ വീ​ഡി​യോ​ഗ്രാ​ഫി​യി​ലോ പ​രി​ശീ​ല​നം നേ​ടാ​ത്ത​തി​നാ​ല്‍ ക​മ്രാ​ന്‍ യൂ​സ​ഫ് പ്രൊ​ഫ​ഷ​ണ​ല്‍ അ​ല്ല എ​ന്ന വാ​ദ​വും എ​ന്‍​ഐ​എ ഉ​യ​ര്‍​ത്തു​ന്നു.  കാ​ഷ്മീ​രി​ലെ സ​മ​ര​ങ്ങ​ളും സൈ​ന്യ​ത്തി​ന്‍റെ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളും ലോ​ക​ത്തി​നു മു​ന്നി​ല്‍ എ​ത്തി​ച്ചി​രു​ന്ന ഫോ​ട്ടോ ജേ​ര്‍​ണ​ലി​സ്റ്റാ​യ ക​മ്രാ​നെ എ​ന്‍​ഐ​എ വേ​ട്ട​യാ​ടു​ക​യാ​ണെ​ന്നാ​ണ് ക​മ്രാ​നെ പി​ന്തു​ണ​യ്ക്കു​ന്ന​വ​രു​ടെ ആ​രോ​പ​ണം.

സെ​പ്റ്റം​ബ​റി​ല്‍ എ​ന്‍​ഐ​എ അ​റ​സ്റ്റ് ചെ​യ്ത് ആ​റു മാ​സ​ങ്ങ​ള്‍​ക്കു​ശേ​ഷ​മാ​ണ് ക​മ്രാനു കോ​ട​തി ജാ​മ്യം അ​നു​വ​ദി​ക്കു​ന്ന​ത്.