ഭോപ്പാലില്‍ മാധ്യമപ്രവര്‍ത്തകനെ ലോറി ഇടിപ്പിച്ച് കൊന്നു

Web Desk

ഭോപ്പാല്‍

Posted on March 26, 2018, 5:26 pm

മണല്‍ മാഫിയയെ കുറിച്ച് അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ നല്‍കിയ മാധ്യമപ്രവര്‍ത്തകനെ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തി. ഭോപ്പാലിലെ ബിന്ദില്‍ ന്യൂസ് വേള്‍ഡ് ചാനല്‍ മാധ്യമപ്രവര്‍ത്തകന്‍ സന്ദീപ് ശര്‍മ (35) യെയാണ് ലോറിയിടിപ്പിച്ച് കൊല്ലപെടുത്തിയത്. ഭോപ്പാലില്‍ നിന്ന് 500 കിമീ അകലെയുള്ള ബിന്ദിലാണ് അപകമുണ്ടായത്. തിങ്കളാഴ്ച രാവിലെ ബൈക്കില്‍ പോകുമ്പോഴാണ് പിന്നാലെവന്ന ടിപ്പല്‍ ലോറി ഇയാളെ ഇടിച്ചു തെറിപ്പിച്ചത്.

സന്ദീപ് ശര്‍മയുടെ മരണത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍  അന്വേഷണത്തിന് ഉത്തരവിട്ടു. പൊലീസുകാര്‍ക്കെതിരെ രണ്ട് തവണ ഒളിക്യാമറ ഒാപറേഷന്‍ നടത്തിയ സന്ദീപ് തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ഉന്നത പൊലീസ് അധികാരികള്‍ക്ക് കത്ത് അയച്ചിരുന്നു.

പിറകില്‍നിന്നും വന്ന ട്രക്ക് വന്നതുകണ്ട സന്ദീപ് വാഹനം ഇടതുവശത്തേക്ക് തിരിച്ചിട്ടും ഇയാളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടം നടന്ന സ്ഥലത്തുനിന്നും പൊലീസ് സ്റ്റേഷനിലേക്ക് കുറച്ച് മീറ്റര്‍ ദൂരം മാത്രം ദൂരമുള്ളു.

 

കഴിഞ്ഞയാഴ്ച ബിഹാറില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. ദൈന്‍ക് ഭാസ്കര്‍ ദിനപത്രത്തിലെ പത്രപ്രവര്‍ത്തകരായ നവീന്‍ നിശ്ചല്‍, വിജയ് സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. വില്ലേജ് കൗണ്‍സിലറും മകനും ഓടിച്ചിരുന്ന എസ് യു വി ഇടിച്ചാണ് ഇവര്‍ കൊല്ലപ്പെട്ടത്.

വില്ലേജ് കൗണ്‍സിലറുടെ കുടുംബവുമായി ഇവര്‍ക്ക് തര്‍ക്കം ഉണ്ടായിരുന്നു. സംഭവത്തിനുശേഷം, അവര്‍ ഓടിപ്പോയി.  തുടര്‍ന്ന്, നാട്ടുകാര്‍ ഒത്തുകൂടുകയും വാഹനം കത്തിക്കുകയും ചെയ്തു, റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.