Web Desk

ന്യൂഡല്‍ഹി:

February 02, 2021, 10:26 pm

മാധ്യമ പ്രവര്‍ത്തകന്‍ മന്ദീപ് പുനിയയ്ക്ക് ജാമ്യം

Janayugom Online

കര്‍ഷക പ്രതിഷേധം റിപ്പോര്‍ട്ടു ചെയ്യുന്നതിനിടെ സിംഘു അതിര്‍ത്തിയില്‍ നിന്ന് അറസ്റ്റിലായ കാരവന്‍ മാസികയുടെ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍ മന്ദീപ് പുനിയയ്ക്ക് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു. പുനിയ സ്വാധീനം ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കാന്‍ സാധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി 25,000 രൂപ കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയിലാണ് ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് സത്വീര്‍ സിങ് ലംബ ജാമ്യം അനുവദിച്ചത്.

സമരഭൂമിക്ക് സമീപത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ചാണ് കര്‍ഷകരുടെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മന്ദീപ് പുനിയ, ധര്‍മേന്ദ്ര സിങ് എന്നീ മാധ്യമപ്രവര്‍ത്തകരെ ശനിയാഴ്ച രാത്രി പൊലീസ് കസ്റ്റഡിയിലെടുത്തത്. സമാധാനപരമായി നടത്തിയ കര്‍ഷകരുടെ സമരത്തില്‍ സംഘര്‍ഷമുണ്ടാക്കിയത് ബിജെപി പ്രവര്‍ത്തകരാണെന്ന് മന്ദീപ് പുനിയ ഫേസ്ബുക്ക് ലൈവില്‍ പ്രതികരിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

ബിജെപി ഗുണ്ടകള്‍ കര്‍ഷകരെ ഭീഷണിപ്പെടുത്തുന്നതും അവര്‍ക്ക് നേരെ കല്ലെറിയുന്നതും താന്‍ നേരിട്ടു കണ്ടുവെന്ന് പുനിയ ലൈവില്‍ പ്രതികരിച്ചിരുന്നു. പുനിയക്കൊപ്പം അറസ്റ്റിലായ ധര്‍മേന്ദ്ര സിങ്ങിനെ സത്യവാങ്മൂലത്തില്‍ ഒപ്പുവയ്പ്പിച്ച ശേഷം പൊലീസ് വിട്ടയച്ചിരുന്നു. എന്നാല്‍ പുനിയയുടെ കൈവശം മാധ്യമ തിരിച്ചറിയൽ കാർഡ് ഇല്ലെന്നു പറഞ്ഞ് തടവിലാക്കുകയായിരുന്നു.

ENGLISH SUMMARY: Jour­nal­ist Man­deep Punia released on bail

YOU MAY ALSO LIKE THIS VIDEO