പോളി കെ അയ്യമ്പിള്ളി നിര്യാതനായി

Web Desk
Posted on July 04, 2018, 12:18 pm

കൊച്ചി: പുസ്തക പ്രസാധന രംഗത്ത് പുതിയ വഴികൾ വെട്ടി തുറന്ന പത്രപ്രവർത്തകനും പെൻ ബുക്സ് മാനേജിംഗ് ഡയറക്ടറുമായിരുന്ന പോളി കെ അയ്യമ്പിള്ളി (54 )നിര്യാതനായി മുൻ നിയമസഭാ സ്പീക്കർ എ പി കുര്യന്റെ മകനാണ്. ഏറെ നാളുകളായി കിടപ്പിലായിരുന്നു. സംസ്കാരം ശുശ്രൂഷ വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞ് ആലുവ വെളിയത്തുനാടുള്ള വീട്ടിൽ ആരംഭിക്കും.  ഷിബിയാണ് ഭാര്യ. സാറ ഏക മകളാണ്.