കശ്മീരില്‍ മാധ്യമപ്രവര്‍ത്തകനെ വെടിവച്ച് കൊന്നു

Web Desk

ശ്രീനഗര്‍

Posted on June 14, 2018, 8:30 pm

ശ്രീനഗറില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഷുജാത്ത് ബുക്കാരിയെ വെടിവച്ച് കൊന്നു. റൈസിംഗ് കശ്മീര്‍ എഡിറ്റര്‍ ഷുജാഅത്ത് ബുഖാരിയെയാണ് വെടിവച്ച് കൊന്നത്. ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ലാല്‍ ചൗക്കിലുള്ള ഓഫിസിന് പുറത്തുവച്ചാണ് നാലംഗസംഘം അദ്ദേഹത്തിനുനേരെ നിറയൊഴിച്ചത്.

അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തില്‍ നിന്നും ഇറങ്ങിയപ്പോഴായിരുന്നു ഒരു സംഘം ഇദ്ദേഹത്തിനു നേരെ വെടിയുതിര്‍ത്തത്. എസ്കെഐഎംഎസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല.

ഷുജാത്ത് ബുക്കാരിയുടെ പെട്ടന്നുണ്ടായ വേര്‍പാട് ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമാണെന്ന് ജമ്മു- കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പറഞ്ഞു.