Web Desk

ക​​​​റാ​​​​ച്ചി

March 21, 2021, 9:52 am

പാകിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു

Janayugom Online

പാകിസ്ഥാനില്‍ ഹിന്ദു മാധ്യമപ്രവര്‍ത്തകനെ അ‍ജ്ഞാതര്‍ വെടിയേറ്റു മരിച്ചു. സിന്ധിയിലാണ് ഉറുദു ദിനപത്രത്തിന്റെയും പ്രാദേശിയ ടെലിവിഷന്‍ ചാനലിന്റെയും ലേഖകനായ അ‍ജയ് ലാല്‍വാനി(31) ആണ് കൊല്ലപ്പെട്ടത്. സുക്കറിലെ ഒരു കടയില്‍ ഇരിക്കുമ്പോളാണ് രണ്ട് ബൈക്കുകളിലും ഒരു കാറിലുമായി എത്തിയ അജ്ഞാത സംഘമാണ് വെടിയുതിര്‍ത്തത്. വയറിലും കാല്‍മുട്ടിനുമാണ് വെടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ENGLISH SUMMARY:Journalist shot dead in Pakistan
YOu may also like this video