25 April 2024, Thursday

Related news

March 14, 2024
February 17, 2024
November 25, 2023
October 7, 2023
October 3, 2023
June 24, 2023
March 16, 2023
March 3, 2023
December 14, 2022
November 18, 2022

പത്രപ്രവര്‍ത്തക പെന്‍ഷന്‍: ജീവനക്കാരെ സ്ഥലം മാറ്റിയ നടപടി പുനഃപരിശോധിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍

Janayugom Webdesk
തിരുവനന്തപുരം
April 9, 2022 9:48 pm

പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാരെ സ്ഥലം മാറ്റിയ നടപടി പുനഃപരിശോധിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കത്ത് നല്‍കി. മാധ്യമ പ്രവര്‍ത്തകരുടെയും ജീവനക്കാരുടേതുമായി ഏതാണ്ട് ആയിരത്തിലേറെ അപേക്ഷകള്‍ തീരുമാനമാവാതെ കിടക്കുകയാണ്.
ഈ സാഹചര്യത്തില്‍ സെക്രട്ടേറിയറ്റിലെ പ്രത്യേക സെക്ഷനിലെ ജീവനക്കാരെ സ്ഥലം മാറ്റിയ നടപടി പുനഃപരിശോധിക്കണമെന്നാണ് ആവശ്യം.സര്‍വീസില്‍ നിന്ന് വിരമിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും ഏക ആശ്രയമാണ് പത്രപ്രവര്‍ത്തക പെന്‍ഷന്‍. അതുകൊണ്ട് പെന്‍ഷന്‍ സെക്ഷന്‍ പുനഃസ്ഥാപിച്ച് അപേക്ഷകളില്‍ എത്രയും വേഗം തീര്‍പ്പുണ്ടാക്കാന്‍ നടപടി സ്വീകരിക്കണമെന്നും യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ പി റെജിയും ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷും മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: Jour­nal­ists ‘pen­sion: Ker­ala Jour­nal­ists’ Union demands recon­sid­er­a­tion of relo­ca­tion of employees

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.