മുന്നൂറോളം ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ട് പിടിഐ

Web Desk
Posted on October 01, 2018, 2:31 pm

ന്യൂഡല്‍ഹി: ന്യൂസ് ഏജന്‍സിയായ പ്രസ്സ് ട്രെസ്റ്റ് ഓഫ് ഇന്ത്യ (പിടിഐ) യാതൊരു മുന്നറിയിപ്പും കൂടാതെ 297 ജീവനക്കാരെ പിരിച്ചുവിട്ടു. ഒറ്റ ദിവസം കൊണ്ടാണ് പിരിച്ചുവിടല്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ മാനേജ്‌മെന്‍റ് പുറത്തുവിട്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് തൊഴിലാളികളെ പിരിച്ചു വിട്ടിരിക്കുന്നത്. പിരിച്ചുവിട്ടവരിലേറെയും നോണ്‍ ജേണലിസ്റ്റ് വിഭാഗത്തില്‍പ്പെട്ടവരാണ്.

ഇതിനെതിരെ പിടിഐ എംപ്ലോയീസ് യൂണിയില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അനധികൃത പിരിച്ചു വിടലിന്റെ പശ്ചാതലത്തില്‍ എല്ലാ പിടിഐ കേന്ദ്രങ്ങള്‍ക്കു മുന്നിലും ഇന്ന് രാവിലെ പത്ത് മുതല്‍ വൈകിട്ട് ആറ് വരെ ധര്‍ണ നടത്തും. പിടിഐയുടെ ഏകപക്ഷീയമായ തീരുമാനത്തെ എതിര്‍ക്കുന്നതായി ഡല്‍ഹി യൂണിയന്‍ ഓഫ് ജേണലിസ്റ്റും അറിയിച്ചു.