March 23, 2023 Thursday

Related news

March 11, 2023
February 15, 2023
February 11, 2023
January 27, 2023
January 23, 2023
January 11, 2023
January 10, 2023
November 16, 2022
November 9, 2022
November 1, 2022

പ്രമുഖ വ്യവസായി ജോയ് അറയ്ക്കലിന്റെ ആത്മഹത്യയില്‍ നിര്‍ണ്ണായക വെളിപ്പെടുത്തല്‍

Janayugom Webdesk
May 2, 2020 3:33 pm

കമ്പനിയുടെ മീറ്റിംങ് നിശ്ചയിച്ചതിന് തൊട്ടുമുമ്പാണ് പ്രമുഖ വ്യവസായി ജോയ് അറയ്ക്കല്‍ ആത്മഹത്യ ചെയ്തതെന്ന് വെളിപ്പെടുത്തല്‍. ബിസിനസ്സില്‍ അപ്രതീക്ഷിതമായി സംഭവിച്ച തിരിച്ചടികള്‍ ജോയിയെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കിയിരുന്നുവെന്നും കുടുംബ സുഹൃത്ത് പറയുന്നു. ദുബായ് ബിസിനസ് ബേയിലെ കെട്ടിടത്തിന്റെ പതിന്നാലാം നിലയില്‍ നിന്നും ചാടി ജോയി ആത്മഹത്യ ചെയ്യുന്നത് ഏപ്രില്‍ 23 നാണ്.

1997ൽ ദുബായിൽ എത്തിയ അദ്ദേഹം, ക്രൂഡ് ഓയിൽ വ്യാപാരം, പെട്രോ കെമിക്കൽ ഉൽപന്ന നിർമാണം, എണ്ണ ടാങ്ക് ശുചീകരണം, അഗ്രോഫാമിങ് എന്നിവയിലാണ് തന്റെ ബിസിനസ് കെട്ടിപ്പട‌ുത്തത്. രണ്ട് ലക്ഷം കോടി വിറ്റുവരവുള്ള കമ്പനിയായിരുന്നു അദ്ദേഹത്തിന്റേത്. പെട്രോൾ വിലയിടവിൽ ഉണ്ടായ നഷ്ടം മൂന്നു മാസത്തിനകം തീരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പുതിയ പദ്ധതി വൈകുന്നത് ജോയിയെ വല്ലാതെ അലട്ടിയിരുന്നു.

you may also like this video;

യുഎഇയിൽ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച വ്യവസായിയുടെ പേര് മരണവുമായി ബന്ധപ്പെട്ടു പ്രചരിക്കുന്നതു ശരിയല്ലെന്നും അദ്ദേഹവുമായി ജോയിക്ക് ഒരു ബന്ധവുമില്ലായിരുന്നെന്നും കുടുംബ സുഹൃത്ത് പറയുന്നു. ഓഹരി വിപണിയിലേയ്ക്ക് കടക്കാനിരിക്കവെയാണ് തിരിച്ചടികള്‍ നേരിടേണ്ടതായി വന്നത്.

മൊബൈൽ സേവന ദാതാക്കളായ ഇത്തിസലാത്തിന്റെ പ്രധാന കരാറുകൾ ഏറ്റെടുത്തിരുന്ന കമ്പനിയും അദ്ദേഹത്തിന്റേതാണ്. ഗള്‍ഫ് രാജ്യങ്ങളിലും ആഫ്രിക്കയിലും ഇന്ത്യയിലും കമ്പനികളുള്ള ജോയിയുടേതാണ് ഗൾഫ് മേഖലയിലെ ഏറ്റവും വലിയ എണ്ണ ടാങ്കർ ശുദ്ധീകരണ സ്റ്റേഷൻ. വൻകിടി നിക്ഷേപകര്‍ക്ക് യുഎഇ സര്‍ക്കാര്‍ നല്‍കുന്ന ഗോള്‍ഡ് കാര്‍ഡ് വീസ ഉടമയാണ് ജോയി. മികച്ച സംരംഭകനുള്ള അവാര്‍ഡും അദ്ദേഹം കരസ്ഥമാക്കിയിരുന്നു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.