Sunday
20 Oct 2019

തൊഴിലാളി രംഗത്ത് നാലു പതിറ്റാണ്ടുകാലത്തെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം; ജോയ് ജോസഫിനെ ആദരിച്ചു

By: Web Desk | Friday 22 February 2019 5:48 PM IST


Joy Joseph honored
നാലു പതിറ്റാണ്ടുകാലത്തെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയ കേരള പ്രൈവറ്റ് മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ (എഐടിയുസി) സംസ്ഥാന ജനറല്‍ സെക്രട്ടറി ജോയ് ജോസഫിനെ മനുഷ്യാവകാശ കമ്മീഷന്‍ ജസ്റ്റീസ് പി മോഹന്‍ദാസ് ഉപഹാരം നല്‍കി ആദരിക്കുന്നു

കൊച്ചി: മോട്ടോര്‍ തൊഴിലാളി രംഗത്ത് നാലു പതിറ്റാണ്ടുകാലത്തെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയ കേരള പ്രൈവറ്റ്  മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ (എഐടിയുസി) സംസ്ഥാന ജനറല്‍ സെക്രട്ടറി ജോയ് ജോസഫിനെ ആദരിച്ചു. നാഷണല്‍ സെക്യൂലര്‍ കോണ്‍ഫെറന്‍സ് സംഘടിപ്പിച്ച സോഷ്യല്‍ സര്‍വീസ് അവാര്‍ഡ് ദാന സമ്മേളനത്തില്‍ വച്ച് മനുഷ്യാവകാശ കമ്മീഷന്‍ ജസ്റ്റീസ് പി മോഹന്‍ദാസ് ഉപഹാരം നല്‍കിയാണ് ജോയ് ജോസഫിനെ ആദരിച്ചത്. എന്‍ എസ് സി സംസ്ഥാന സെക്രട്ടറി കെ ടി ജലീല്‍, ജില്ലാ സെക്രട്ടറി എം എ നിയാസ്എന്നിവര്‍ സംസാരിച്ചു. ജോയ് ജോസഫ് മറുപടി പ്രസംഗം നടത്തി.

Related News