പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവനും ജോയ് മൂവി പ്രൊഡക്ഷന്‍സും ചേര്‍ന്ന് പോപ്, ക്ലാസിക്, ഫോക് തുടങ്ങി എല്ലാ വിഭാഗങ്ങളിലുംപെട്ട മ്യൂസിക് വിഡിയോകള്‍ക്കായി ഓണ്‍ലൈന്‍ ചാനലിന് തുടക്കമിടുന്നു. ഏറ്റവും നൂതന പ്രൊഡക്ഷന്‍, പോസ്റ്റ്-പ്രൊഡക്ഷന്‍ സംവിധാനങ്ങളുടേയും വിവിധ മേഖലകളില്‍ നിന്നുള്ള മികച്ച കലാകാരന്മാരുടേയും സാങ്കേതികവിദഗ്ധരുടേയും സഹായത്തോടെ ലോകോത്തരനിലവാരമുള്ള മ്യൂസിക് വിഡോയികള്‍ നിര്‍മിക്കാനാണ് ജോയ് മൂവിയുടെ കീഴിലുള്ള ജോയ് മ്യൂസിക് വിഡിയോസ് ലക്ഷ്യമിടുന്നതെന്ന് സന്തോഷ് ശിവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രാജ്യത്തിന്റെ വിവിധ ലൊക്കേഷനുകളില്‍ ഷൂട്ടു ചെയ്യുന്ന ഒരു പാന്‍ ഇന്ത്യന്‍ മ്യൂസിക് വിഡിയോ ആയിരിക്കും സംരഭത്തിന്റെ ആദ്യ പ്രൊഡക്ഷന്‍. ആദ്യവിഡിയോയെത്തുടര്‍ന്ന് പ്രശസ്ത നാടന്‍പാട്ട് ബാന്‍ഡായ മലപ്പുറം തിരുവാലിയിലെ കനല്‍ അവതരിപ്പിക്കുന്ന ആറ് നാടന്‍ പാട്ടുകളുടെ മ്യൂസിക് വിഡിയോ ഒരുക്കും.
മാസം തോറും ലോകോത്തര നിലവാരത്തിലുള്ള രണ്ടു മ്യൂസിക് വിഡിയോയെങ്കിലും അവതരിപ്പിക്കാനും കേരളത്തിന്റെ തനത് സംഗീതരൂപങ്ങളായ സോപാന സംഗീതം, വടക്കന്‍ പാട്ടുകള്‍, പാണന്‍ പാട്ടുകള്‍, വഞ്ചിപ്പാട്ടുകള്‍ തുടങ്ങിയവയും വിസ്മൃതമായിക്കൊണ്ടിരിക്കുന്ന മറ്റ് ക്ലാസിക്, ഫോക് സംഗീതരൂപങ്ങളും ഇങ്ങനെ മികച്ച മ്യൂസിക് വിഡിയോകളിലൂടെ പുനരാവിഷ്‌കരിക്കും. വാർത്താസമ്മേളനത്തിൽ ജോയ് മൂവി പ്രൊഡക്ഷന്‍സ് സിഎംഡി ഡോ. അജിത് ജോയ് കിഴക്കേഭാഭം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രദീപ് മേനോൻ ‚കൊറിയോഗ്രാഫർ എന്‍. ശ്രീകാന്ത്, അതുല്‍ നറുകര,ഹരിനാരായണൻ എന്നിവർ പങ്കെടുത്തു.
ENGLISH SUMMARY:Joy Movie Productions and Santosh Sivan with an online music video channel
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.