ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കൂടുതല്‍ പേര് രംഗത്ത്. കേരള നിയമസഭാ തെറരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുമ്പ് സി കെ ജാനുവിന് 40 ലക്ഷം രൂപ കെ സുരന്ദ്രന് കെെമാറിയെന്നാണ് ജനാധിപത്യ രാഷ്ട്രീയ പാർട്ടി മുന്‍ സെക്രട്ടറി ബാബു ബിസി ആരോപിച്ചു. നേരത്തെസികെ ജാനുവിനെ എൻഡിഎയിലേക്ക് എത്തിക്കാൻ പത്ത് ലക്ഷം രൂപ നൽകിയതിന് പുറമേയാണിത്.
തെരഞ്ഞെടുപ്പ് സമയത്ത് ബത്തേരിയിൽ വെച്ച് നിരവധി തവണ പണമിടപാടുകൾ നടന്നു. അമിത് ഷാ ബത്തേരിയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയപ്പോഴും സികെ ജാനുവിന് പണം നൽകിയതായും ബാബു ആരോപിച്ചു.
അതേസമയം, സികെ ജാനുവിനെ എൻഡിഎയിലേക്ക് എത്തിക്കാൻ പത്ത് ലക്ഷം രൂപ നൽകിയതിന് തെളിവായി പുറത്ത് വിട്ട ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ വെല്ലുവിളിച്ച് ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട്. ശാസ്ത്രയമായി പരിശോധിച്ച് ശബ്ദരേഖയുടെ ആധികാരികത തെളിയിക്കണം. കള്ള പ്രചാരണം ആണ് നടത്തുന്നതെങ്കിൽ കേസ് കൊടുക്കണംമാര്ച്ച് ഏഴിന് തിരുവനന്തപുരത്തെ ഹോട്ടലില്‍വച്ചാണ് സുരേന്ദ്രന് സി കെ ജാനുവിന് പണം കെെമാറിയതെന്നും പ്രസീത പറഞ്ഞു.
കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനാണ് കെ സുരേന്ദ്രൻ. അദ്ദേഹത്തിനെതിരെ കള്ള പ്രചാരണം ആണ് നടത്തുന്നതെങ്കിൽ കേസ് കൊടുക്കണമെന്നും പ്രസീദ ആവശ്യപ്പെട്ടു. ശബ്ദരേഖ പരിശോധിക്കണം. ശാസ്ത്രീയ പരിശോധന നടത്തി സത്യം കണ്ടെത്തണം. ഒരു എഡിറ്റിംഗും ആ ഓഡിയോയിൽ നടത്തിയിട്ടില്ല. സികെ ജാനു കേസ് കൊടുക്കുമെന്ന് പറഞ്ഞിട്ടുണ്ട്. കെ സുരേന്ദ്രനും കേസ് കൊടുക്കണം. എന്ത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും കുറ്റക്കാരിയെന്ന് കണ്ടാൽ എന്ത് ശിക്ഷയും ഏറ്റുവാങ്ങാമെന്നും പ്രസീത മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ പൊലീസ് ചോദ്യം ചെയ്യും. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘനത്തിന്റെ നടപടി. ബിജെപി ആലപ്പുഴ ജില്ല ട്രഷറര്‍ കെ. ജി കര്‍ത്ത പണം വന്നത് ആര്‍ക്കു വേണ്ടിയെന്ന് സംസ്ഥാന നേതൃത്വത്തിന് അറിയാമെന്നാണ് നേരത്ത മൊഴി നല്‍കിയിരുന്നത് . ഈ മൊഴി പ്രധാനപ്പെട്ടതാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
English summary: JRP leader Babu against K Surendran and C K Janu
You may also like this video: