September 26, 2022 Monday

Related news

July 24, 2022
July 24, 2022
April 30, 2022
April 1, 2022
January 5, 2022
December 20, 2021
November 23, 2021
November 1, 2021
October 25, 2021
August 6, 2021

ജോയിന്റ് കൗണ്‍സില്‍ സുവര്‍ണ്ണ ജൂബിലി സമ്മേളന ഫണ്ട് ദുരിതാശ്വാസ നിധിയിലേക്ക്

Janayugom Webdesk
തിരുവനന്തപുരം
May 28, 2020 9:22 pm

കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ സുവര്‍ണ്ണ ജൂബിലി സമ്മേളനത്തിന്റെ നടത്തിപ്പിനായി സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ജോയിന്റ് കൗണ്‍സിൽ. പതിനെട്ട് ലക്ഷം രൂപയാണ് സമ്മേളന ഫണ്ട് വിഹിതമെന്ന നിലയില്‍ ജോയിന്റ് കൗൺസിൽ റവന്യു മന്ത്രി ഇ ചന്ദ്രശേഖരനെ ഏല്‍പ്പിച്ചത്. ചെയര്‍മാന്‍ ജി മോട്ടിലാല്‍, ജനറല്‍ സെക്രട്ടറി എസ് വിജയകുമാരന്‍ നായര്‍, വൈസ് ചെയര്‍മാന്‍ ഷാനവാസ് ഖാന്‍, ട്രഷറര്‍ സന്തോഷ് പുലിപ്പാറ, സംസ്ഥാന സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ എന്നിവര്‍ ചേര്‍ന്നാണ് ഫണ്ട് കൈമാറിയത്. ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയും പങ്കെടുത്തു.

സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ തിരുവനന്തപുരത്ത് മെയ് എട്ട് മുതല്‍ 11 വരെയുള്ള തീയതികളിലാണ് സമ്മേളനം നിശ്ചയിച്ചിരുന്നത്. സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചു വരുന്ന ഘട്ടത്തിലാണ് കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സമ്മേളനങ്ങളുള്‍പ്പെടെ ആളുകള്‍ കൂടിച്ചേരുന്ന എല്ലാ പരിപാടികളും ഉപേക്ഷിക്കേണ്ടിവന്നത്.

Eng­lish sum­ma­ry;  Joint Coun­cil Gold­en Jubilee Con­fer­ence Fund to Relief Fund

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.