ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ പൊതുസുരക്ഷാ നിയമം അനുസരിച്ച് തടവിലാക്കിയതിനെതിരെ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിൽ നിന്ന് സുപ്രീംകോടതി ജഡ്ജി പിന്മാറി. ജസ്റ്റീസ് മോഹൻ എം സന്താനഗൗണ്ടർ ആണ് പിൻമാറിയത്. പിൻമാറ്റത്തിന് പ്രത്യേക കാരണങ്ങളൊന്നും ജസ്റ്റീസ് വ്യക്തമാക്കിയിട്ടില്ല. ഉമര്‍ അബ്ദുല്ലയുടെ സഹോദരി സാറാ അബ്ദുല്ല പൈലറ്റ് ആണ് സഹോദരനെ തടങ്കലിൽ പാർപ്പിച്ചിരിക്കുന്നതിനെ ചോദ്യം ചെയ്ത് സുപ്രിം കോടതിയിൽ ഹർജി നല്‍കിയത്.
ജസ്റ്റിസുമാരായ എൻ വി രമണ, സന്താനഗൗണ്ടർ, സഞ്ജീവ് ഖന്ന എന്നിവർ ഉൾപ്പെട്ട ബെഞ്ച് ബുധനാഴ്ചയായിരുന്നു ഹർജിയിൽ വാദം കേൾക്കേണ്ടിയിരുന്നത്. ജസ്റ്റിസ് മോഹൻ എം സന്താനഗൗണ്ടർ പിൻമാറിയതിനെ തുടർന്ന് ഹർജി പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേയ്ക്ക് മാറ്റി. സാറ സമർപ്പിച്ച ഹർജി അടിയന്തര പ്രാധാന്യത്തോടെ പരിഗണിച്ച കോടതി തിങ്കളാഴ്ച ജസ്റ്റിസ് രമണയുടെ ബെഞ്ചിലേക്കായിരുന്നു ആദ്യ വാദം നിർദേശിച്ചിരുന്നത്.
ജമ്മുകശ്മീർ വിഭജനത്തിന് ശേഷം കരുതൽ തടങ്കലിലായിരുന്ന ഒമർ അബ്ദുള്ള, മുൻമുഖ്യമന്ത്രി മെഹബൂബ മുഫ് തി തുടങ്ങിയ കശ്മീമീരി നേതാക്കളെ വീണ്ടും ഫെബ്രുവരി 6 മുതലാണ് പൊതുസുരക്ഷാ നിയമപ്രകാരമുള്ള തടങ്കലിലാക്കുന്നത്. ഈ നിയമപ്രകാരം തടങ്കലിലായ വ്യക്തിയെ ആറ്മാസം വരെ വിചാരണ കൂടാതെ തടങ്കലിൽ വയ്ക്കാം. ഇതിനെതിരെയായിരുന്നു സാറ സുപ്രീം കോടതിയെ സമീപിച്ചത്.
English Summary: judge recuses from hearing plea challenging Omar Abdullah’s detention
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.