‘ജഡ്ജിമാർ അന്യഗ്രഹ ജീവികളല്ല’

Web Desk
Posted on November 13, 2019, 10:56 pm

പ്രത്യേക ലേഖകൻ

ഡ്ജിമാർ അന്യഗ്രഹ ജീവികളല്ലെന്നും പൊതുസമൂഹത്തിന്റെ ചട്ടക്കൂടിനുള്ളിലാണെന്നും വ്യക്തമാക്കുന്നതാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയാലാണെന്ന ഇന്നലത്തെ സുപ്രീം കോടതി വിധി. സുപ്രധാന കാര്യങ്ങളിൽ ഭരണഘടനാ ബെഞ്ചിലെ ജഡ്ജിമാർ തമ്മിൽ വിയോജിപ്പ് ഉണ്ടായെങ്കിലും അതൊക്കെ ക്രീയാത്മമാണെന്നും ജനങ്ങളാണ് പരമാധികാരികൾ എന്ന് വ്യക്തമാക്കുന്നതുമാണ് ഇന്നലെ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി. സ്വകാര്യതയും സുതാര്യതയും ഒരു പോലെ സംരക്ഷിക്കപ്പെടണം എന്നത് ജനാധിപത്യത്തിന്റേയും നിതിന്യായ വ്യവസ്ഥുയുടേയും സുഗമമായ പ്രവർത്തനങ്ങൾക്ക് അത്യാന്താപേക്ഷിതമാണെന്ന അന്വർഥമാക്കുന്നതാണ് വിവരവാകാശ നിയമവുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ തീരുമാനം. സുപ്രീം കോടതിക്കെതിരെയുള്ള വിധിക്കെതിരെ സുപ്രീം കോടതിതന്നെ വിധിക്കുന്ന അപൂർവം കേസുകളിലൊന്നായി ചരിത്രം എന്നും ഓർക്കും.

20017ൽ വിവരാവകാശ പ്രവർത്തകനായ സുഭാഷ് അഗർവാൾ വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ട വിവരങ്ങൾ നൽകാൻ സുപ്രീം കോടതി വിസമ്മതിച്ചു. നിയമത്തിന്റെ പരിധിയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് ഉൾപ്പെടുന്നില്ലെന്ന വാദത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്നത്തെ തീരുമാനം. ഇതിനെതിരെ അഗർവാൾ നൽകിയ അപ്പീലിൽ സുപ്രീം കോടതി വിവരാവകാശ നിയമത്തിന്റെ പരിധിയിലാണെന്ന് അന്നത്തെ മുഖ്യ വിവരാവകാശ കമ്മിഷണർ നിലപാടെടുത്തു. അതിനിടെ 2010ൽ ഡൽഹി ഹൈക്കോടതിയും സമാന നിലപാട് സ്വീകരിച്ചു. ഡൽഹി ഹൈക്കോടതിയിലെ അന്നത്തെ ചീഫ് ജസ്റ്റിസ് എ പി ഷാ, ജസ്റ്റിസുമാരായ വിക്രംജിത് സെൻ, എസ് മുരളീധർ എന്നിവർ ഉൾപ്പെട്ട ബെഞ്ചായിരുന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന നിരീക്ഷണം നടത്തിയത്. 88 പേജുള്ള വിധി ന്യായത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിലാണെന്ന് ഹൈ­­ക്കോടതി വ്യക്തമാക്കി. എന്നാൽ ജഡ്ജിയുടെ വ്യക്തത വീഴ്ച്ചയെന്ന (പേഴ്സണൽ സെറ്റ്­ബാക്ക്) പരാമർശം നടത്തി ഹൈക്കോടതിയുടെ നിലപാടിനെ അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന കെ ജി ബാലകൃഷ്ണൻ നിലപാടെടുത്തു. ഈ നിലപാടുകൂടിയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ര‍ഞ്ജൻ ഗൊഗോയ് അധ്യക്ഷനും ജസ്റ്റിസുമാരായ എൻ വി രമണ, ഡി വൈ ചന്ദ്രഡൂഡ്, ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവർ അംഗങ്ങളുമായ ഭരണഘടനാ ബെഞ്ച് തിരുത്തിയെഴുതിയത്.

സുതാര്യതയ്ക്കുവേണ്ടിയുള്ള ഒരു വ്യാഴവട്ടത്തെ യാത്ര

ജഡ്ജിമാരുടെ ആസ്തികൾ സംബന്ധിച്ച വിവരങ്ങൾ ആവശ്യപ്പെട്ട് 2007ൽ വിവരാവകാശ പ്രവർത്തകനായ സുഭാഷ് ചന്ദ്ര അഗർവാൾ സുപ്രീം കോടിയിൽ അപേക്ഷ നൽകി. 1997ലാണ് ജഡ്ജിമാരുടെ ആസ്തികൾ വെളിപ്പെടുത്തണമെന്ന പ്രമേയം സുപ്രീം കോടതിയുടെ ഫുൾ ബെഞ്ച് അംഗീകരിച്ചത്. അതിനുമുമ്പ് ജഡ്ജിമാർ തങ്ങളുടെ ആസ്തിവിവരങ്ങൾ ചീഫ് ജസ്റ്റിസിനാണ് നൽകിയിരുന്നത്. എന്നാൽ 1997ലെ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ ആസ്തിവിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന വിധത്തിൽ വെളിപ്പെടുത്തണമെന്ന നിലവിൽ വന്നു. പ്രമേയത്തിന്റെ പകർപ്പ് പുറത്തുവിടാൻ സുപ്രീം കോടതി തയ്യാറായില്ല. തുടർന്നാണ് അഗർവാൾ മുഖ്യ വിവരാവകാശ കമ്മിഷണറെ സമീപിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിമയത്തിന്റെ പരിധിയിലാണെന്ന നിലപാട് സിഐസി സ്വീകരിച്ചു. 2009ൽ ജസ്റ്റിസുമാരായ എച്ച് എൽ ദത്തു, എ കെ ഗാംഗുലി, ആർ എം ലോധ എന്നിവരുടെ നിയമവുമായി ബന്ധപ്പെട്ട കൊളീജിയം ശുപാർശയുടെ പകർപ്പ് ലഭ്യമാക്കണെന്ന് ആവശ്യപ്പെട്ട് അഗർവാൾ വിവരാവകാശ അപേക്ഷ നൽകി. ഇതിൻമേൽ എല്ലാ വിവരങ്ങളും നൽകാൻ മുഖ്യവിവരാവകാശ കമ്മിഷണർ ഉത്തരവിട്ടു. എന്നാൽ വിവരങ്ങൾ നൽകാൻ സുപ്രീം കോടതി തയ്യാറായില്ല. മുഖ്യവിവരാവകാശ കമ്മിഷണറുടെ ഉത്തരവിനെ ചോദ്യം ചെയ്ത് സുപ്രീം കോടതി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.

ആസ്തികൾ സംബന്ധിച്ച വിവരങ്ങൾ സ്വകാര്യമാണെന്നും അത് വെളിപ്പെടുത്താൻ കഴിയില്ലെന്നും സുപ്രീം കോടതി ഹൈക്കോടതിയെ അറിയിച്ചു. അമിതമായ സുതാര്യത നീതിന്യായ വ്യവസ്ഥയെ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്നും സുപ്രീം കോടതി വാദിച്ചു. 2009 സെപ്റ്റംബറിൽ ഡൽഹി ഹൈക്കോടതി വിവരാവകാശ കമ്മിഷണറുടെ ഉത്തരവ് ശരിവച്ചു. രണ്ട് മാസത്തിന് ശേഷം 2010 ജനുവരിയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിലാണെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ പി ഷാ അധ്യക്ഷനായ ബെ‍ഞ്ച് ഉത്തരവിട്ടു.

സുപ്രീം കോടതി സുപ്രീം കോടതിയെ സമീപിച്ചു

2010ൽ ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയാണെന്ന ഉത്തരവ് സുപ്രീം കോടതിയിലെ മൂന്നംഗ ബെ­ഞ്ച് റദ്ദാക്കി. ആറ് വർഷത്തിന് ശേഷം ഡൽഹി ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ നടപടി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. അതിനെ തുടർന്നാണ് ജഡ്ജിമാരും സാധാരണ പൗരൻമാരാണെന്നും ഇവരുടെ ആസ്തികൾ, നിയമനം സംബന്ധിച്ച കൊളീജിയം ശുപാർശകൾ എന്നിവയെ ഇപ്പോൾ വിവരാവകാശ പരിധിയിൽ ഉൾപ്പെടുത്തിയുള്ള ഉത്തരവ്. ഇപ്പോഴും 31 സുപ്രീം കോടി ജഡ്ജിമാരിൽ ഏഴ് പേർ മാത്രമാണ് സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടുള്ളത്.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, നിയുക്ത ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെ, ജസ്റ്റിസുമാരായ എൻ വി രമണ, അരുൺ മിശ്ര, ആർ ഭാനുമതി, എ എം ഖാൻവിൽക്കർ, അശോക് ഭൂഷൺ എന്നിവർ മാത്രമാണ് സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടുള്ളത്. ചീഫ് ജസ്റ്റിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിലാണെന്ന ഉത്തരവിട്ട ഭരണഘടനാ ബെഞ്ചിലെ അംഗങ്ങളായ ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, സഞ്ജീവ് ഖന്ന, ദീപക് ഗുപ്ത എന്നിവർ സ്വത്തുവിവരങ്ങൾ നൽകിയിട്ടില്ലെന്നത് വസ്തുത.