Janayugom Online
supreme court

ജഡ്ജിമാർ ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച്ച നടത്തി

Web Desk
Posted on January 18, 2018, 12:48 pm

ന്യൂഡൽഹി: ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരേ പരസ്യ വിമർശനം ഉയർത്തിയ നാലു മുതിർന്ന ജഡ്ജിമാർ ചീഫ് ജസ്റ്റീസുമായി കൂടിക്കാഴ്ച നടത്തി. ജെ. ​ചെ​ല​മേ​ശ്വ​ർ, ര​ഞ്ജ​ൻ ഗോ​ഗോ​യി, മ​ദ​ൻ ബി. ​ലോ​ക്കൂ​ർ, കു​ര്യ​ൻ ജോ​സ​ഫ് എ​ന്നി​വരാണ് ദീപക് മിശ്രയുമായി കൂടിക്കാഴ്ച നടത്തിയത്. വിവിധ ബഞ്ചുകളിലേക്ക് കേസുകള്‍ നല്‍കുന്നത് സംബന്ധിച്ച് വ്യക്തതയുണ്ടാക്കുന്നതിനും പുതിയ സംവിധാനം രൂപപ്പെടുത്തുന്നതിനുമുള്ള നിര്‍ദേശങ്ങളാണ് ജഡ്ജിമാര്‍ മുന്നോട്ടു വെച്ചത്.

ബുധനാഴ്ചയും ചീഫ് ജസ്റ്റീസ് ജഡ്ജി​മാ​രാ​യ ര​ഞ്ജ​ൻ ഗോ​ഗോ​യി, മ​ദ​ൻ ബി. ​ലോ​ക്കൂ​ർ, കു​ര്യ​ൻ ജോ​സ​ഫ് എ​ന്നി​വ​രു​മാ​യി ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നി​ടെ അ​നൗ​പ​ചാ​രി​ക ച​ർ​ച്ച ന​ട​ത്തിയിരുന്നു. എ​ന്നാ​ൽ പ​നി മൂ​ലം ബുധനാഴ്ച കോ​ട​തി​യി​ൽ എ​ത്താ​തി​രു​ന്ന ​ചെ​ല​മേ​ശ്വ​റി​ന്‍റെ അ​ഭാ​വംമൂലം പ്ര​ശ്നങ്ങൾക്കു പരിഹാരം കാണുവാൻ സാധിച്ചിരുന്നില്ല. ഇതേതുടർന്നാണ് ഇന്ന് ചെലമേശ്വറിന്‍റെ നേതൃത്വത്തിൽ ജഡ്ജിമാർ ചീഫ് ജസ്റ്റീസിനെ കണ്ടത്.