സിഎഎക്കെതിരായ വിധിയെഴുത്ത്: സിപിഐ

Web Desk

ന്യൂഡൽഹി

Posted on February 11, 2020, 11:06 pm

വൻഭൂരിപക്ഷത്തോടെ ആം ആദ്മി പാർട്ടിയെ വീണ്ടും അധികാരത്തിലെത്തിച്ച ഡൽഹിയിലെ വോട്ടർമാരെ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അഭിവാദ്യം ചെയ്തു. തീർച്ചയായും ഇത് ദേശീയ പൗരത്വ നിയമം, പൗരത്വ പട്ടിക, ജനസംഖ്യാ രജിസ്റ്റർ എന്നിവയ്ക്കെതിരായ വിധിയെഴുത്താണ്. ആം ആദ്മി പാർട്ടിക്ക് അനുകൂലമായുണ്ടായ ശക്തമായ വിധിയെഴുത്ത് ജനങ്ങളെ ഭിന്നിപ്പിക്കുന്ന വിഷയങ്ങൾ ഉയർത്തി റാലികൾ സംഘടിപ്പിക്കുകയും പ്രചരണങ്ങൾ നടത്തുകയും ചെയ്ത മോദി-ഷാ ദ്വയങ്ങൾ, അവർക്കൊപ്പം ബിജെപി എംപിമാർ, മുഖ്യമന്ത്രിമാർ, മറ്റ് ദേശീയ നേതാക്കൾ എന്നിവർക്കേറ്റ കനത്ത പരാജയമാണെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. അരവിന്ദ് കെജ്‌രിവാളിനെ ഫോണിൽ വിളിച്ച് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ അഭിനന്ദനമറിയിച്ചു.