കൊച്ചിയിൽ മാലിന്യ കൂമ്പാരത്തിനു സമീപം സബ് ജഡ്ജി കുത്തിയിരുന്നു പ്രതിഷേധിച്ചു  

Web Desk
Posted on June 12, 2018, 2:45 pm
സ്വന്തം ലേഖകൻ
കൊച്ചി: കൊച്ചി നഗരസഭ മാലിന്യം നീക്കുന്നതിൽ  കാണിക്കുന്ന അനാസ്ഥക്കെതിരെ എറണാകുളം ബ്രോഡ് വേ മാർക്കറ്റിനരികെ  സബ് ജഡ്ജി എഎം ബഷീറിന്റെ പ്രതിഷേധം. വ്യാപാര സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സില്ല, മാലിന്യങ്ങള്‍ കൂട്ടിയിടുന്നു എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സമരം. ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയായ  ബഷീർ  മാലിന്യത്തിനരികില്‍ ഇരുന്ന് കൊണ്ടാണ്  പ്രതിഷേധിക്കുന്നത്. ബ്രോഡ് വേയിലെ മാ ലിന്യകൂമ്പാരം ഉടന്‍ നീക്കണമെന്നും പകർച്ച വ്യാധികൾ ഉൾപ്പടെ പകരാൻ  ഇടയാക്കുന്ന സംഭവമാണിതെന്നും  അദ്ദേഹം പറഞ്ഞു. നഗരസഭയുടെ നേതൃത്വത്തിൽ മാലിന്യം പൂർണമായും നീക്കം ചെയ്തതിനുശേഷം മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളുവെന്നു ബഷീർ ജനയുഗത്തോട്  പറഞ്ഞു. നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മാലിന്യ നീക്കം ആരംഭിച്ചു