സമൂഹമാധ്യമങ്ങളിൽ ഇന്ന് ഒരുപക്ഷെ ഏറ്റവും അധികം ആരാധകരുള്ള ഒരു താരമാണ് ലച്ചു എന്ന ജൂഹി. ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിലെ ബാലുവിന്റെ മകൾ പ്രേക്ഷക ഹൃദയം കവർന്ന യുവതാരമാണ്. ഈയിടെയാണ് താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. എന്നാൽ ചില കാര്യങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ് താരമിപ്പോൾ. പ്രമുഖ ചാനൽ ഷോയിൽ റിമിടോമിയുടെ അതിഥികളായെത്തിയപ്പോഴാണ് ജൂഹി ഇക്കാര്യങ്ങൾ പറഞ്ഞത്.
ഒരു കവർഗാനത്തിന്റെ ഷൂട്ടിനിടെയാണ് തങ്ങൾ പരിചയപ്പെട്ടതെന്നും ഷൂട്ട് കഴിഞ്ഞ് പിരിഞ്ഞപ്പോൾ വിഷമം തോന്നിയെന്നും ജൂഹി പറയുന്നു. മനസിൽ വിഷമം തോന്നിയപ്പോഴാണ് ഇരുവരും വീണ്ടും സംസാരിച്ചതെന്നും പ്രണയത്തിലേക്ക് ആ സൗഹൃദം വളർന്നതാണെന്നും ഇരുവരും വെളിപ്പെടുത്തി.
വിവാഹ നിശ്ചയം കഴിഞ്ഞിട്ടില്ലെന്നും ഒരു വർഷമെങ്കിലും കഴിഞ്ഞേ വിവാഹ ചടങ്ങുകളുണ്ടാകൂ എന്നും ഇരുവരും പറയുന്നു. വിവാഹം കഴിഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ശരിയല്ലെന്നും ഇനിയും കുറച്ച് കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ടെന്നും ഇരുവരും വ്യക്തമാക്കി.
പ്രണയവും വിരഹവും ഇഴചേർന്നിരിക്കുന്നുവെന്നും വിരഹ വേദന സഹിക്കാമെങ്കിലേ പ്രണയിക്കാവൂവെന്ന് റിമി ടോമി. ജൂഹി റുസ്തഗിയോടും സുഹൃത്തും ഭാവിവരനുമായ റോവിനോടുമാണ് റിമി ഇക്കാര്യം പറഞ്ഞത്. ഇരുവരുടെയും പ്രണയകഥകൾ ചോദിച്ചറിയുകയായിരുന്നു റിമി. പ്രണയഗാനത്തിനൊപ്പം ചുവടും വച്ചാണ് ഇരുവരും മടങ്ങിയത്.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.