16 November 2025, Sunday

Related news

November 6, 2025
October 28, 2025
October 27, 2025
October 22, 2025
October 20, 2025
October 18, 2025
October 18, 2025
October 18, 2025
October 17, 2025
October 17, 2025

കെപിസിസിയില്‍ ജംബോ പുനഃസംഘടന

Janayugom Webdesk
ന്യൂഡല്‍ഹി
October 16, 2025 10:54 pm

കെപിസിസിയില്‍ ജംബോ പുനഃസംഘടന. 13 വൈസ് പ്രസിഡന്റുമാരും 58 ജനറല്‍ സെക്രട്ടറിമാരും പട്ടികയില്‍ ഇടംനേടി. രാഷ്ട്രീയകാര്യ സമിതിയില്‍ ആറ് പേരെ കൂടി ഉള്‍പ്പെടുത്തി. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് വാര്‍ത്താക്കുറിപ്പിലൂടെ പട്ടിക പുറത്തുവിട്ടത്. തര്‍ക്കം കാരണം കെപിസിസി സെക്രട്ടറിമാരെ പ്രഖ്യാപിക്കാനായില്ല,
ടി ശരത്ചന്ദ്ര പ്രസാദ്, ഹൈബി ഈഡൻ, പാലോട് രവി, വി ടി ബൽറാം, വി പി സജീന്ദ്രൻ, മാത്യു കുഴൽനാടൻ, ഡി സുഗതൻ, രമ്യ ഹരിദാസ്, എം ലിജു, എ എ ഷുക്കൂർ, എം വിൻസന്റ്, റോയ് കെ പൗലോസ്, ജയ്സൺ ജോസഫ് എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.

സന്ദീപ് വാര്യര്‍ ജനറല്‍ സെക്രട്ടറിമാരില്‍ ഇടംനേടി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍, വി കെ ശ്രീകണ്ഠന്‍, ഡീന്‍ കുര്യാക്കോസ്, പന്തളം സുധാകരന്‍, എ കെ മണി, സി പി മുഹമ്മദ് എന്നിവരെയാണ് രാഷ്ട്രീയകാര്യ സമിതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വി എ നാരായണനെ ട്രഷററായും നിയമിച്ചു. നേരത്തെ കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന ഭൂരിഭാഗം പേരെയും നിലനിർത്തിയിട്ടുണ്ട്.
ജംബോ പുനഃസംഘടന പട്ടിക കോൺഗ്രസിന്റെ ആഭ്യന്തര ഐക്യം ശക്തിപ്പെടുത്താനും ജില്ലാ പ്രാതിനിധ്യം ഉറപ്പാക്കാനുമുള്ള നടപടിയാണെന്ന് ദേശീയ നേതൃത്വം പറയുന്നു. എന്നാൽ ചില നേതാക്കളുടെ ഒഴിവാക്കലും പുതിയ സ്ഥാനങ്ങളും ഗ്രൂപ്പ് തലത്തിൽ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.