Web Desk

പട്ന

December 23, 2020, 10:13 pm

ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തില്‍: കോവിഡിനിടെ സ്തംഭിച്ച് ബിഹാര്‍

Janayugom Online

ബിഹാറില്‍ ആയിരത്തോളം ആരോഗ്യപ്രവര്‍ത്തകര്‍ സമരത്തില്‍. ബിഹാലെ ഒമ്പത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ജൂനിയര്‍ ഡോക്ടര്‍മാരാണ് സമരത്തില്‍ പ്രവേശിച്ചത്. സ്റ്റൈഫന്റ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് കോവിഡിനിടെ ആരോഗ്യപ്രവര്‍ത്തകര്‍ പണിമുടക്കിയത്. ഇതിനെത്തുടര്‍ന്ന് ബിഹാറിലെ ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി. ബുധനാഴ്ചയാണ് സ്റ്റൈഫന്റ് വര്‍ധനവ് ആവശ്യപ്പെട്ട് ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്കിയത്.

സ്റ്റൈഫന്റ് തുക ഒന്ന്, രണ്ട്, മൂന്ന് വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് യഥാക്രമം 80,000, 85,000, 60,000 എന്നിങ്ങനെ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.

പട്നയിലെ പിഎംസിഎച്ച്, എന്‍എംസിഎച്ച്, ദര്‍ഭംഗ മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍, ഭഗല്‍പൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളജ്, ശ്രീകൃഷ്ണ മെഡിക്കല്‍ കോളജ് മുസാഫര്‍പൂര്‍, ഗയയിലെ അനുരാഗ് നാരായണ്‍ മഗധ്, നളന്ദയിലെ വര്‍ധമാന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ബെട്ടിയായിലെ മെഡിക്കല്‍ കോളജുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളാണ് ഭാഗികമായി തടസ്സപ്പെട്ടത്.

Eng­lish Sum­ma­ry: Junior doc­tors on strike: Bihar stunned amid ovid

You may like this video also