കാസര്‍കോട് ജില്ലയിലെ നീലേശ്വരം നഗരസഭാ ഓഫീസിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് കോവിഡ്. കരിവള്ളൂര്‍ സ്വദേശിയായ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടര്‍ന്ന് നഗരസഭാ കെട്ടിടം അടച്ചിടാന്‍ തീരുമാനം. നഗരസഭയിലെ 30 കൗണ്സിലര്മാരം 36 ജീവനക്കാരും നിരീക്ഷണത്തിലാണ്.
അതേസമയം, കാസര്‍ഗോഡ് ജില്ലയില്‍ സാമൂഹ വ്യാപന സാധ്യത ഉള്ളതിനാല്‍ ജൂലെെ 14 മുതല്‍ 17 വരെ മത്സ്യബന്ധനവും മത്സ്യ വിപണനവും പൂര്‍ണമായും നിരോധിച്ചു. ഫിഷഫറീസ് ഡെപ്യൂട്ടി ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്.
English summary: junior health inspector tested covid positive
You may also like this video: