പുകവലിയെക്കാള്‍ അപകടകാരിയാണ് ഈ ആഹാരങ്ങള്‍

Web Desk
Posted on May 20, 2019, 6:33 pm

ശ്വാസകോശ സ്പോ‍ഞ്ചുപോലെയാണ്, ഈ ഡയലോഗ് കോള്‍ക്കുമ്പോള്‍ തന്നെ ഏതൊരു പുകവലിക്കാരന്‍റെ മനസ്സിലും ഒരു ഭയമുദിക്കും. എന്നാല്‍ മറ്റൊരു ഞെട്ടിക്കുന്ന സത്യമെന്തെന്നാല്‍ പുകവലിയെക്കാല്‍ അപകടകാരിയാണ്  ജങ്ക് ഫുഡ്.

കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ അല്‍പം ബുദ്ധിമുട്ട് ഉണ്ടേലും പുറത്ത് വരുന്ന പഠന റിപ്പോര്‍ട്ടുകള്‍ ഇത് വ്യക്തമാക്കുന്നു. അടുത്തിടെ സിയാറ്റില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാലുവേഷന്‍ നടത്തിയ പഠനത്തില്‍ പറയുന്നത് ഗുണമേന്മയില്ലാത്ത ആഹാരം കഴിക്കുന്നത് പുകവലിയെക്കാള്‍ ആരോഗ്യത്തെ ഹാനീകരമായി ബാധിക്കും എന്നാണ്. ഒരു ആരോഗ്യപരമായ ആഹാരരീതിയല്ല ജങ്ക് ഫുഡെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇത് സ്ഥിരമാക്കിയാല്‍ ആരോഗ്യത്തെ കാര്‍ന്നു തിന്നുകയും ചെയ്യും.

ഒരു വര്‍ഷം ലോകത്ത് പോഷക ആഹാരങ്ങളുടെ കുറവ് മൂലും  മരണപ്പെടുന്നവരുടെ എണ്ണമെടുത്താല്‍ അത് ഏകദേശം 11 മില്യനോളം വരും. ഇപ്പോള്‍ നിങ്ങള്‍ കരുതുന്നുണ്ടാകും ഈ കണക്കും ജങ്ക് ഫുഡും തമ്മില്‍ എന്ത് ബന്ധമെന്ന്. അതേ ബന്ധമുണ്ട്, ജങ്ക് ഫുഡ് കഴിച്ചുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളും മരണ സംഘ്യ കൂടാന്‍ കാരണമാകുന്നുണ്ട്. അതായത് ഈ 11 മില്യണില്‍ ആള്‍ക്കാരും മരിക്കുന്നത് പട്ടിണിമൂലമല്ലെന്ന്.

പുകവലി മൂലമുള്ള മരണനിരക്ക് ഇതിലും കുറവാണ്. 8 മില്യന്‍ ആളുകള്‍ പുകവലി മൂലം മരിക്കുന്നത്. ഇത് ആരോഗ്യ പ്രശനംമൂലം മരിക്കുന്നവരുടെ എണ്ണത്തെക്കാള്‍ കുറവാണ്. മറ്റൊരു സത്യാവസ്ഥ എന്തെന്നാല്‍ ഇത്തരം മരണനിരക്കില്‍ 22% ആളുകളും ചെറുപ്പക്കാരാണെന്നതാണ്.

പച്ചക്കറികള്‍, പഴങ്ങള്‍ തുടങ്ങിയ പോഷകങ്ങള്‍ നിറഞ്ഞ ആഹാരത്തിനു പകരമാണ് പലരും ജങ്ക് ഫുഡിനെ ആശ്രയിക്കുന്നത്. ഇത് ശരീരത്തിന് വേണ്ട പോഷകം ലഭിക്കാതിരിക്കാന്‍ കാരണമാകുന്നു. പ്രമേഹം, ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിങ്ങനെയുള്ള രോഗങ്ങളാണ് പൊതുവേ ജങ്ക് ഫുഡ് സമ്മാനിക്കുക. അതുപോലെ തന്നെ ഈ പഠനം പറയുന്ന മറ്റൊരു വസ്തുത ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലെ ജനങ്ങളാണ് ഏറ്റവും കൂടുതല്‍ അനാരോഗ്യകരമായ ആഹാരം കഴിക്കുന്നത് എന്നാണ്. എന്നാല്‍ വികസ്വരരാജ്യങ്ങളിലെ ജനങ്ങളാകട്ടെ കൂടുതല്‍ ധാന്യങ്ങളും പച്ചകറികളും കഴിക്കുന്നുണ്ട് എന്നും ഈ പഠനം പറയുന്നു.